- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
പൊതു മാപ്പ് പ്രവാസികള്‍ പ്രയോജനപ്പെടുത്തണം: കോണ്‍സുല്‍ ബിജേന്ദ്ര സിംഗ്
ദുബൈ: യു.എ.ഇ ഗവണ്മെന്റ് അനുവദിച്ചപൊതുമാപ്പ് അവസരം പ്രവാസികള്‍ വേണ്ട വിധം ഉപയോഗപ്പെടുത്തണമെന്ന്ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ലേബര്‍ വെല്‍ഫയര്‍ കോണ്‍സുല്‍ ബിജേന്ദ്ര സിംഗ് ആവശ്യപ്പെട്ടു.കാലവധി കഴിഞ്ഞ വിസയും യാത്രാ രേഖകളും പിഴയില്ലാതെയും വീണ്ടും തിരിച്ചു വരുവാന്‍ തടസ്സമില്ലാതെയുംഅംഗീകൃതമാക്കുവാന്‍ കൈവന്ന അവസരം പൊതുമാപ്പ് കാലാവധിയുടെ അവസാനം വരെ കാത്ത് നില്‍ക്കാതെഉടനെ തന്നെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പില്‍സ് (പ്രവാസി ഇന്ത്യ ലീഗല്‍ സര്‍വീസ് സൊസൈറ്റി) യുഎഇ ചാപ്റ്റര്‍ ദുബൈയില്‍ എം.എസ്.എസു മായി സഹകരിച്ചുനടത്തിയ പൊതുമാപ്പ് ബോധവല്‍കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗത്തിലെ മാനേജര്‍ മേജര്‍ മര്‍വാന്‍ അല്‍ കമാലി, നബദ് അല്‍ ഇമാറാത്ബോര്‍ഡ് മെമ്പര്‍ മുഹമ്മദ് അസിം എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
അല്‍ജസീറ ട്രാവല്‍സ് ഉടമ ജാസര്‍ പാക്കിനി അര്‍ഹരായ പൊതുമാപപേക്ഷകര്‍ക്ക് വിമാന ടിക്കറ്റുകള്‍ സംഭാവന ചെയ്തു.നോര്‍ക്ക ഡയരക്ടര്‍ കെ.കുഞ്ഞഹമ്മദ്, എം. എസ്.എസ് പ്രസിഡന്റ് അബ്ദുല്‍ അസീസ്, സാമൂഹ്യ പ്രവര്‍ത്തക ജയലക്ഷ്മിഎന്നിവര്‍ ആശംസ നേര്‍ന്നു.പില്‍സ് യു എ ഇ പ്രസിഡന്റ് കെ.കെ.അശ്‌റഫ് അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ അസീസ് തോലേരി, അനില്‍ കൊട്ടിയം,സനാഫിര്‍, ഹാഫിസ്, ബക്കര്‍ അലി, ഗിരിജ എന്നിവര്‍ പൊതുമാപ്പ പേക്ഷകര്‍ക്കു നിയമോപദേശം നല്‍കി. പരിപാടിയില്‍ നിരവധിപേര്‍ക്ക് നിയമസഹായം ലഭിച്ചു.
അഡ്വ. നജ്മുദ്ദീന്‍ പില്‍സിന്റെ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തി. അഡ്വ.മുഹമ്മദ് സാജിദ് പരിപാടി നിയന്ത്രിച്ചു.സജില്‍ ഷൌക്കത്ത്, നാസര്‍ ഊരകം, മുത്തലിഫ്, അരുണ്‍ രാജ്, മുഹമ്മദ് അക്ബര്‍, നാസര്‍, അബുല്ലൈസ്, നിസ്താര്‍തുടങ്ങിയവര്‍ നേതൃത്വം നല്‍കി.പില്‍സ് സിക്രട്ടറി നിഷാജ് ഷാഹുല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ബിജു പാപ്പച്ചന്‍ നന്ദിയും പറഞ്ഞു.കേരള ഹൈകോടതി അഭിഭാഷകനായ അഡ്വ.ഷാനവാസ് കാട്ടകത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പ്രവാസി ഇന്ത്യലീഗല്‍ സര്‍വീസ് സൊസൈറ്റി (പില്‍സ് ) നാട്ടിലും വിദേശത്തുമായി പ്രവാസി ഇന്ത്യക്കാര്‍ക്ക് വേണ്ടി നിരവധി നിയമ സഹായപദ്ധതികള്‍ നടത്തി വരുന്നു.