- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
ഇന്നലെ മയങ്ങുമ്പോള്‍'-ബാബുരാജ് അനുസ്മരണ പരിപാടി ജനു: 25 ന്

ദുബായ്: മലയാള സംഗീതലോകത്തിന് അനശ്വര സംഭാവനകള്‍ നല്‍കിയ മഹാനായ സംഗീതജ്ഞന്‍ എം. എസ്. ബാബുരാജ് അനുസ്മരണാര്‍ത്ഥം മലബാര്‍ പ്രവാസി (യു എ ഇ ) യുടെ ആഭിമുഖ്യത്തില്‍ ജനുവരി 25ന്ഞായറാഴ്ച്ച വൈകിട്ട് 7 മണിക്ക് ദുബായ് ഫോള്‍ക് ലോര്‍ തീയറ്റര്‍ *സയാസി അക്കാദമിയില്‍* സംഗീതസന്ധ്യനടക്കും.
ഹൃദയസ്പര്‍ശിയായ ഈണങ്ങളിലൂടെ കവിതയ്ക്ക് സംഗീതാത്മാവേകിയ *ബാബുക്ക,* തലമുറകളെ ആഴത്തില്‍സ്പര്‍ശിച്ച കലാകാരനായിരുന്നു. അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങളിലൂടെ ആ സംഗീതപൈതൃകം
പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിനൊപ്പം, അദ്ദേഹത്തിന്റെ ജീവ ചരിത്രത്തിലൂടെ സംഗീതപ്രേമികള്‍ഒരുമിച്ച് ആദരവും നന്ദിയും അര്‍പ്പിക്കുന്ന സ്മരണീയമായ ഒരു പരിപാടിയാവും ഇത്.
ബാബുരാജ് സ്മരണാര്‍ത്ഥം നടത്തിയിരുന്ന 'നമ്മുടെ സ്വന്തം ബാബുക്ക' പരിപാടിയുടെ രണ്ടാം ഭാഗമായാണ്ടീ0 ഈവന്‍ടൈഡ്‌സ് 'ഇന്നലെ മയങ്ങുമ്പോള്‍' എന്ന പേരില്‍ പരിപാടി അവതരിപ്പിക്കുന്നത്. പ്രശസ്ത ഗായകരായനിഷാദ് , സോണിയ, മുസ്തഫ മാത്തോട്ടം തുടങ്ങിയവര്‍ ബാബുരാജ് സംഗീതം നല്‍കി അനശ്വരമാക്കിയ ഗാനങ്ങള്‍അവതരിപ്പിക്കും. പ്രവേശനം സൗജന്യമായിരിക്കും.
പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ നിര്‍വഹിച്ചു. മോഹന്‍ എസ് വെങ്കിട്ട് ,ജമീല്‍ ലത്തീഫ്മൊയ്ദു കുട്ട്യാടി, ശങ്കര്‍ നാരായണ്‍, ചന്ദ്രന്‍ പി എം, ബി എ നാസര്‍, മുഹമ്മദലി മലയില്‍ , അഷ്റഫ് ടി പി, നാസര്‍ ,ഷംസീര്‍, സുനില്‍ , ഷൈജ , ആബിദ തുടങ്ങിയവര്‍ പങ്കെടുത്തു.


