പൂര്‍വചരിത്രശേഷിപ്പുകള്‍ക്കും പുരാവസ്തു കണ്ടെത്തലുകള്‍ക്കും പേരുകേട്ട ഷാര്‍ജ മെലീഹ പ്രദേശത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന പുതിയ പുസ്തകം പുറത്തിറങ്ങി. 43ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വച്ച്, സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ ആദ്യകോപ്പിയില്‍ ഷാര്‍ജ ഭരണാധികാരി ഒപ്പുവയ്ക്കുകയും ചെയ്തു. ഷുറൂഖ് ചെയര്‍പേഴ്‌സണ്‍ ഷെയ്ഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി ചടങ്ങില്‍ സന്നിഹിതയായിരുന്നു.

ഷാര്‍ജ നിക്ഷേപ വികസന വകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തില്‍, ലോകപ്രശസ്തമായ 'അസൗലിന്‍' പബ്ലിഷേഴ്‌സാണ് 'മെലീഹ - ആന്‍ഷ്യന്റ് ട്രഷേഴ്‌സ് ഓഫ് ദ യുഎഇ' എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ലക്ഷം വര്‍ഷം പിന്നിലേക്കുള്ള ചരിത്രവും ആഫ്രിക്കയില്‍ നിന്നുള്ള മനുഷ്യകുടിയേറ്റത്തിന്റെയും കച്ചവടപാതകളുടെയുമെല്ലാം കഥകളുറങ്ങുന്ന മെലീഹയെക്കുറിച്ച് കൂടുതല്‍ പഠിക്കാനും അറിയാനും പുതിയ പുസ്തകത്തിലൂടെ സാധിക്കും.

''ഇന്നത്തെ ഷാര്‍ജയും യുഎഇയുമെല്ലാം എങ്ങനെ രൂപപ്പെട്ടുവെന്നതിലേക്കും നമ്മുടെ പൈതൃകത്തിലേക്കും വാതില്‍ തുറക്കുന്ന പുസ്തകമാണിത്. ഷാര്‍ജ ആര്‍ക്കിയോളജി വകുപ്പിലെ വിദഗ്ധര്‍,?ഗവേഷകര്‍, വിഷയത്തില്‍ അവ?ഗാഹമുള്ള പണ്ഡിതര്‍ എന്നിവരുമെല്ലാമായി സഹകരിച്ച്, മെലീഹയുടെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇത് നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രധാന റഫറന്‍സായി മാറും, അതോടൊപ്പം നമ്മുടെ സമ്പന്നമായ പൈതൃകം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാനും വരും തലമുറകള്‍ക്ക് പ്രചോദനമായി മാറാനും ഈ പുസ്തകത്തിലൂടെ സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.'' ഷുറൂഖ് ചെയര്‍പേഴ്‌സണ്‍ ഷെയ്ഖ ബുദൂര്‍ അല്‍ ഖാസിമി പറഞ്ഞു.

ഏകദേശം 200,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആദ്യകാല മനുഷ്യവാസം മുതല്‍ വ്യാപാരത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച കാലത്തിലേക്ക് വരെ നീളുന്ന മെലീഹയുടെ ചരിത്രം പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. വെങ്കലയുഗത്തിലെ ശവകുടീരങ്ങള്‍, ഇസ്ലാമിന് മുമ്പുള്ള കോട്ടകള്‍, സങ്കീര്‍ണ്ണമായ പുരാവസ്തുക്കള്‍ എന്നിങ്ങനെ മെലീഹയില്‍ കണ്ടെത്തിയിട്ടുള്ള ചരിത്രശേഷിപ്പുകളെക്കുറിച്ചെല്ലാം പുസ്തകം വിശദമായി സംസാരിക്കുന്നു.

ഷാര്‍ജ ആര്‍ക്കിയോളജി അതോറിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ ഹിസ് എക്സലന്‍സി ഈസ യൂസഫ് ഉള്‍പ്പെടെയുള്ള ആദരണീയരായ ചരിത്രകാരന്മാരില്‍ നിന്നും പുരാവസ്തു ഗവേഷകരില്‍ നിന്നുമുള്ള സംഭാവനകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോ. സബാഹ് അബൗദ് ജാസിം, റോയല്‍ മ്യൂസിയം ഓഫ് ആര്‍ട്ട് ആന്റ് ഹിസ്റ്ററിയില്‍ നിന്നുള്ള ഷാര്‍ജ ആര്‍ക്കിയോളജി അതോറിറ്റിയുടെ ഉപദേശകനായ ഡോ. ബ്രൂണോ ഓവര്‍ലെറ്റ്, അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ എറിക് വാന്‍ നൈനാറ്റന്‍, ഫ്രഞ്ച് ആര്‍ട്ടിസ്റ്റ് ആമി എലീന നാഷ് എന്നിവരില്‍ നിന്നുള്ള സംഭാവനകള്‍ പുസ്തകത്തിന് കലാപരമായതും അക്കാദമിക്കുമായ മാനം നല്‍കുന്നുണ്ട്.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ മെലീഹയുടെ ചരിത്രപുസ്തകത്തിനായി പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്.

അസൗലിന്‍ പബ്ലിഷേഴ്‌സിന്റെ പുസ്തകങ്ങള്‍ ഇനി ഷാര്‍ജ ഹൗസ് ഓഫ് വിസ്ഡത്തില്‍ വായിക്കാം.

'മെലീഹ - ആന്‍ഷ്യന്റ് ട്രഷേഴ്‌സ് ഓഫ് ദ യുഎഇ' എന്ന പുസ്തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് അസൗലിന്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് മാത്രമായി പ്രത്യേക പവലിയന്‍ ഒരുക്കി ഷാര്‍ജ ഹൗസ് ഓഫ് വിസ്ഡം. ഷാര്‍ജ നിക്ഷേപ വികസനവകുപ്പ് (ഷുറൂഖ്) ചെയര്‍പേഴ്‌സണ്‍ ഷെയ്ഖ ബൂദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് പ്രത്യേക ചടങ്ങില്‍ അസൗലിന്‍ പവിലിയന്‍ അനാവരണം ചെയ്തത്.

?ഗവേഷകര്‍ക്കു വിദ്യാര്‍ത്ഥികള്‍ക്കും പുതിയ അറിവുകള്‍ തേടുന്ന സന്ദര്‍ശകര്‍ക്കുമെല്ലാം ഒരുപോലെ ഉപകാരപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണി ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ആഗോള കല, ചരിത്രം, സംസ്‌കാരം എന്നിവയിലേക്കുള്ള ജാലകം തുറക്കുന്നതോടൊപ്പം യുഎഇയുടെ പൈതൃകത്തോടുള്ള ജിജ്ഞാസ ഉണര്‍ത്താനും സന്ദര്‍ശകര്‍ക്ക് അതേക്കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കുകയുമാണ് പ്രത്യേകം തയാറാക്കിയ ഈ പുസ്തക ശേഖരത്തിന്റെ ഉദ്ദേശം.

'വിദ്യാര്‍ത്ഥികള്‍ക്കും ?ഗവേഷകര്‍ക്കുമെല്ലാം പ്രിയപ്പെട്ട ഹൗസ് ഓഫ് വിസ്ഡം ലൈബ്രറിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് ഈ പുതിയ ശേഖരം. പല നാടുകളുടെയും സംസ്‌കാരവും ചരിത്രവും അടുത്തു പരിചയപ്പെടാനും അത് വഴി സ്വന്തം ദേശത്തിന്റെ മഹത്തായ ചരിത്രത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലാനും ഈ പുസ്തകങ്ങള്‍ പ്രേരകമാവുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്' - പവിലിയന്‍ അനാവരണ വേളയില്‍ ഷെയ്ഖ ബൂദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.

ഹൗസ് ഓഫ് വിസ്ഡത്തില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം അതോറിറ്റി (എസ്സിടിഡിഎ) ചെയര്‍പേഴ്സണ്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ, ഷുറൂഖ് സിഇഒ അഹമ്മദ് ഉബൈദ് അല്‍ ഖസീര്‍, ഹൗസ് ഓഫ് വിസ്ഡം ഡയറക്ടര്‍ മര്‍വ അല്‍ അഖ്‌റൂബി എന്നിവരുള്‍പ്പെടെ വിശിഷ്ടാതിഥികള്‍ പങ്കെടുത്തു

'യുഎഇയുടെ ചരിത്രവും പൈതൃകവും അടയാളപ്പെടുത്താനും പ്രചരിപ്പിക്കാനുമായുള്ള ഈ ശ്രമത്തില്‍, ഷുറൂഖിനോടൊപ്പം പങ്കാളികളാവാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്കേറെ സന്തോഷമുണ്ട്. അറിവിന്റെയും വായനയുടെയും കേന്ദ്രമായ ഹൗസ് ഓഫ് വിസ്ഡത്തില്‍ അസൗലിന് മാത്രമായി ഒരിടം എന്നതും ഏറെ ആഹ്ലാദം പകരുന്ന നേട്ടമാണ്' ചടങ്ങില്‍ പങ്കെടുത്ത് അസൗലിന്‍ പബ്ലിഷിംഗ് ഹൗസിന്റെ സ്ഥാപകന്‍ പ്രോസ്പര്‍ അസൗലിന്‍ പറഞ്ഞു.

അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രശസ്ത പ്രസാധകരാണ് അസൗലിന്‍. ലോകത്തെ പല പ്രമുഖന?ഗരങ്ങളുടെയും ചരിത്രവും വര്‍ത്തമാനകാലവും രേഖപ്പെടുത്തിയിട്ടുള്ള അസൗലിന്റെ പുസ്തകങ്ങള്‍, സാംസ്‌കാരിക പ്രസിദ്ധീകരണമേഖലയില്‍ കലാപരമായി ആഴത്തിലുള്ള അടയാളപ്പെടുത്തലുകളായാണ് കണക്കാക്കപ്പെടുന്നത്.