ദുബായ് : മലബാറിലെ ആറ് ജില്ലകളിലെ പ്രവാസികളെ ഏകോപിപ്പിച്ചു ഒന്നര പതിറ്റാണ്ടോളമായി പ്രവര്‍ത്തിക്കുന്നയു എ ഇ യിലെ പ്രമുഖ സൗഹൃദ കൂട്ടായ്മയായ മലബാര്‍ പ്രവാസി (യു എ ഇ ) സംഘടിപ്പിച്ച സമൂഹ നോമ്പുതുറ

അക്ഷരാര്‍ത്ഥത്തില്‍ സൗഹൃദ സ്‌നേഹ സംഗമമായി. ദുബായ് കറാമ മന്‍ഖൂള്‍ പാര്‍ക്കിലായിരുന്നു പരിപാടി.മലബാര്‍ മേഖലയിലെ സാമൂഹിക, കലാ, സാംസ്‌കാരിക, പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സ്ത്രീകളും കുട്ടികളും അടക്കംനൂറില്‍പരം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഇതൊടാനുബന്ധിച്ചു സംഘടിപിച്ച സൗഹൃദ സംഗമം മുഖ്യ രക്ഷാധികാരി മോഹന്‍ എസ് വെങ്കിട്ട് ഉത്ഘാടനം ചെയ്തു.മലബാര്‍ പ്രവാസി (യു എ ഇ) പ്രസിഡന്റ് അഡ്വ.അസീസ് തോലേരി അധ്യക്ഷത വഹിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍ ബേപ്പൂര്‍ റംസാന്‍ സന്ദേശം നല്‍കി.മൊയ്തു കുട്ട്യാടി , ഇ കെ ദിനേശന്‍, അഡ്വ.മുഹമ്മദ് സാജിദ്, ഹാരിസ് കോസ്‌മോസ്, സക്കറിയ പോള്‍ , ഷൈജ, സമീറ,ആബിദ, റെജി, അഡ്വ ദേവദാസ്, ഇഖ്ബാല്‍ ചെക്യാട്, സുനില്‍ പാറേമ്മല്‍, ബഷീര്‍ മേപ്പയൂര്‍ സംസാരിച്ചു.സെക്രട്ടറി ശങ്കര്‍ സ്വാഗതവും ട്രഷറര്‍ ചന്ദ്രന്‍ പി എം നന്ദിയും പറഞ്ഞു.