ദുബായ് : കുഞ്ഞാലിമരക്കാര്‍ ഗ്രാമം ഇരിങ്ങല്‍ കോട്ടക്കല്‍ നിവാസികളുടെ കൂട്ടായ്മയായ എമിറേറ്റ്‌സ് കോട്ടക്കല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (ഇഖ്വ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ദുബായ് അല്‍ തവാര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി നിയാര്‍ക് ചെയര്‍മാന്‍ അബ്ദുല്‍ ഖാലിഖ്ഉത്ഘാടനം ചെയ്തു.ജിഫ്കോ സാരഥി ജിനാസ് ഖാന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.ഇഖ്വ പ്രസിഡണ്ട് അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു.

റിയാസ് കടത്തനാട്, അബ്ഷര്‍, ഫസല്‍.പി, ഷിറാസ് പി ടി, അബൂബക്കര്‍, സകരിയ്യ എന്നിവര്‍ സംസാരിച്ചു.സിക്രട്ടറി നവാസ് എം കെ സ്വാഗതവും, ട്രഷറര്‍ മുസ്തഫ യു ടി നന്ദിയും പറഞ്ഞു.സിറാജ് സി.പി, സിദ്ധീഖ്, ഷമീല്‍, നജീര്‍, ഷാനു , ഷാഫി, ഷംനാസ് ,മുഹമ്മദലി,ജാവീദ് , സമദ്, ജുനൈദ്, അജ്മല്‍ ടി ടി, മുഹന്നദ് , തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുടുംബിനികള്‍ സ്വന്തം വീടുകളില്‍ തയാറാക്കിയ വൈവിധ്യമാര്‍ന്ന നാടന്‍ വിഭവങ്ങളോടെയുള്ളനോമ്പ് തുറ, ഇഫ്താറിന് കൊഴുപ്പേകി. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേര്‍ പങ്കെടുത്തു.