ദുബായ് : ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഗ്രാമം നിവാസികളുടെ കൂട്ടായ്മയായ എമിറേറ്റ്‌സ് കോട്ടക്കല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (ഇഖ്വ) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സൗഹൃദ വിരുന്നായി.

ദുബായ് അല്‍ തവാര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി എസ് വി മെഹറലി ഉത്ഘാടനം ചെയ്തു.ജിഫ്കോ സാരഥി ജിനാസ് ഖാന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.പ്രസിഡണ്ട് അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു.

അബ്ഷര്‍, ഫസല്‍.പി, സിറാജ് സി പി, സകരിയ്യ എന്നിവര്‍ സംസാരിച്ചു.സിക്രട്ടറി നവാസ് എം കെ സ്വാഗതവും, ഷിറാസ് പി ടി നന്ദിയും പറഞ്ഞു.സിദ്ധീഖ്, ഷമീല്‍, ഷാനു , റൗഫ് , ഷാഫി, ഗഫൂര്‍ , സമദ്, ഹിഷാസ് , ജുനൈദ്, മുഹന്നദ് , തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുടുംബിനികള്‍ സ്വന്തം വീടുകളില്‍ തയാറാക്കിയ വൈവിധ്യമാര്‍ന്ന നാടന്‍ വിഭവങ്ങളോടെയുള്ളനോമ്പ് തുറ, ഇഫ്താറിന് കൊഴുപ്പേകി. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേര്‍ പങ്കെടുത്തു.