അജ്മാന്‍: മര്‍കസ് ത്വയ്ബയുടെ കീഴില്‍ അജ്മാന്‍ മുവൈഹാത്തില്‍ ആരംഭിച്ച എഡ്യൂബറി ട്രൈനിംഗ് സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. മത വിദ്യാഭ്യാസം, വിവിധ മത്സര പരീക്ഷാ പരിശീലനം, വിദൂര വിദ്യാഭ്യാസം, നൈപുണി പരിശീലനങ്ങള്‍ ഉള്‍പ്പെടെ അജ്മാന്‍ മേഖലയിലെ സ്വദേശികളുടെയും പ്രവാസികളുടെയും വിദ്യാഭ്യാസ-സാംസ്‌കാരിക ഉന്നമനം ലക്ഷ്യം വെച്ചാണ് എഡ്യുബറി ട്രൈനിംഗ് സെന്റര്‍ ആരംഭിച്ചിട്ടുള്ളത്.

അജ്മാന്‍ അക്കാദമിയില്‍ അശ്‌റഫ് ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന ലോഞ്ചിങ് ചടങ്ങ് ഐ സി എഫ് നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് ബസ്വീര്‍ സഖാഫി ഉദ്ഘാനം ചെയ്തു. സയ്യിദ് ഉബൈദ് നൂറാനി വളപട്ടണം, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, സുഹൈറുദ്ദീന്‍ നൂറാനി പ്രസംഗിച്ചു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് കുട്ടികളുടെ കലാ പരിപാടികളും, യു എ ഇ യിലെ വിവിധ എമിറേറ്റുകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ക്വിസ് മത്സരവും നടന്നു. മാലപ്പാട്ടിന് ഉമറുല്‍ ഫാറൂഖ് ശ്രീകണ്ഠപുരം, അദ്‌നാന്‍ പാനൂര്‍ നേതൃത്വം നല്‍കി. നൗഫല്‍ നൂറാനി സ്വാഗതവും മുഈന്‍ എടയന്നൂര്‍ നന്ദിയും രേഖപ്പെടുത്തി. എഡ്യുബറി ട്രൈനിംഗ് സെന്റര്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കും വിവിധ കോഴ്സുകളിലെ പ്രവേശനത്തിനും +971504732833 എന്ന നമ്പര്‍ ഉപയോഗപ്പെടുത്താവുന്നതാണ്.