- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
പാലക്കാടിന്റെ വികസന തുടര്‍ച്ചക്ക് രാഹുല്‍ മാങ്കൂട്ടത്തിനെ വിജയിപ്പിക്കുക: ഇന്‍കാസ് യു. എ ഇ
നവമ്പര്‍ 20 ന് നടക്കുന്ന പാലക്കാട് ഉപതെരെത്തെടുപ്പില്‍ UDF സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവാസി പോഷക സംഘടനയായ ഇന്‍കാസ് യുഎഇ നാഷണല്‍ കമ്മിറ്റി യുടെ പാലക്കാട് ഡിസിസി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ആദ്യാര്‍ത്ഥിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും വിലകയറ്റത്തിനും തൊഴിലില്ലായ്മക്കും വര്‍ഗ്ഗീയ പ്രീണനത്തിനും പ്രവാസി ദ്രോഹ നടപടികള്‍ക്കുമെതിരായ വിധിയെഴുത്താവും ഉപതെരെഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നു യോഗം വിലയിരുത്തി.
ഉത്തരേന്ത്യയില്‍ കണ്ടു വരുന്ന പദവികള്‍ക്കായി 'ആയറാം ഗയറാം' സംസ്‌കാരം കേരളത്തില്‍ കൊണ്ടു വരാനുള്ള നീക്കം തുടക്കത്തില്‍ തന്നെ അവസാനിപ്പിക്കണം. ഇന്‍കാസ് പ്രസിഡണ്ട് നുനില്‍ അസീസ് അദ്ധ്യക്ഷത വഹിച്ച യോഗം ഡിസിസി പ്രസിഡണ്ട് എ.തങ്കപ്പന്‍ ഉല്‍ഘാടനം ചെയ്തു. ഉപതെരെഞ്ഞെടുപ്പുകളില്‍ ഇന്‍കാസ് സാന്നിധ്യം കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ മനസ്സില്‍ ഇടം നേടാന്‍ ഇന്‍കാസിനു കഴിഞ്ഞിട്ടുണ്ട്. നിങ്ങളുടെ അഭ്യര്‍ത്ഥന ജനങ്ങള്‍ അംഗീകരിക്കും അദ്ദേഹം പറഞ്ഞു. ഇന്‍കാസ് ജനറല്‍ സെക്രട്ടറി കെ.സി അബൂബക്കര്‍ സ്വാഗതം ആശംസിച്ചു.
മുന്‍മന്ത്രി ഡൊമിനിക് പ്രസന്റെഷന്‍, കെ.പിസിസി ജനല്‍ സെക്രട്ടി ബി. അബ്ദുള്‍ മുത്തലിബ്, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ അബിന്‍ വര്‍ക്കി, അബ്ദുള്‍ റഷീദ്, ഇന്‍കാസ് നേതാക്കളായ വൈ. എ റഹിം, എന്‍.പി രമചന്ദ്രന്‍, സുഭാഷ്, ബി.എ നാസര്‍, ഷാജി കാസ്മി,സന്തോഷ് പയ്യന്നൂര്‍, അന്‍സാര്‍, മജീദ്,സുബൈര്‍,അലി അക്ബര്‍, അഡ്വ: നസറുദ്ദീന്‍, എം.വി ആര്‍ മേനോന്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാവ മാളിയേക്കല്‍, പ്രവാസി കോണ്‍ഗ്രസ്സ് നേതാവ് ഷംസുദ്ദീന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്‍കാസ് പാലക്കാട് ജില്ലാ പ്രസിഡണ്ട് ഉസ്മാന്‍ ചൂരക്കോട് നന്ദി രേഖപ്പെടുത്തി.