ഫുജൈറ:ഇന്‍കാസ് ഫുജൈറ പാലക്കാട് ജില്ലാ കമ്മറ്റി ഫുജൈറയില്‍ ഇന്ദിരാ ഗാന്ധി അനുസ്മരണയോഗം സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ചൂരക്കോട് അദ്ധ്യക്ഷത വഹിച്ചു..ഇന്‍കാസ് യുഎഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സക്രട്ടറിയും പാലക്കാട്ജില്ലയിലെ മുതിര്‍ന്ന നേതാവുകൂടിയായ കെ.സി അബൂബക്കര്‍ യോഗം ഉത്ഘാടനം ചെയ്തു.

പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ശക്തമായ ഒരു മതേതര ഭരണാധികാരിയുടെ അഭാവം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ദിരാജിയുടെ ഭരണകാലത്ത് ഇന്ത്യയെ കടന്നാക്രമിക്കാന്‍ ഒരു ശക്തിയും ധൈര്യപ്പെട്ടിട്ടില്ല. താരതമ്യം പലതും പഠിപ്പിക്കുന്നുണ്ടെന്നും രാഹുല്‍ ഗാഡിയില്‍ ഭാരതത്തിന് വന്‍പ്രതീക്ഷയാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. പാലക്കാട് ജില്ലാ ജനറല്‍ സക്രട്ടറി അജീഷ് മുണ്ടക്കല്‍ സ്വാഗതം പറഞ്ഞു.

ഇന്‍കാസ് സ്റ്റേറ്റ് ജനറല്‍ സക്രട്ടറി പി.സി ഹംസ വര്‍ക്കിംഗ് പ്രസിഡന്റ് നാസര്‍ പറമ്പില്‍ തുടങ്ങിയവര്‍ ഇന്ദിരാഗാന്ധിഅനുസ്മരണ പ്രഭാഷണം നടത്തി..പാലക്കാട് ജില്ലാ നേതാക്കളായ നദീര്‍ തച്ചമ്പാര.സുബൈര്‍ അപ്ന.ഷാനവാസ് പി.സി. സുബൈര്‍ എടത്താനാട്ടുകര. സുബൈര്‍ ഒ.ടി. തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു..കബീര്‍ വല്ലപ്പുഴ നന്ദിയും പറഞ്ഞു.