ഫുജൈറ: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റും പ്രവാസികള്‍ക്ക് നിരാശ മാത്രം നല്‍കി അവഗണിച്ചുവെന്ന് ഇന്‍കാസ് യു എ ഇ പ്രസിഡണ്ട് സുനില്‍ അസീസ് ജനറല്‍ സെക്രട്ടറി കെ.സി അബൂബക്കര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. സാമൂഹ്യക്ഷേമ പദ്ധതികള്‍ ഒന്നും തന്നെയില്ല. പ്രവാസിക്ഷേമ പെന്‍ഷന്‍ 5000 മായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം നിരാകരിച്ചു.

പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മക്കളുടെ വിദ്യാഭ്യാസത്തിനും ഒരു സഹായവും ഇല്ല. അധികാരമൊഴിയുന്ന സര്‍ക്കാരിന്റെ വിട വാങ്ങല്‍ ബജററിന്റെ വായ്ത്താരികളും സോഴ്സ് ഇല്ലാത്ത പൊള്ളയായ വഗ്ദാനങ്ങളും മാത്രമാണ് ബജററിലുള്ളതെന്നും ഇന്‍കാസ് നേതാക്കള്‍ പറഞ്ഞു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ പ്രമാസികളുടെയും കുടുംബങ്ങളുടെയും പ്രധിഷേധ പ്രതികരണ മുണ്ടാവുമെന്നും ചൂണ്ടിക്കാട്ടി.