- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
പുതുയുഗ യാത്രയ്ക്കു പിന്തുണയുമായി ഇന്‍കാസ് യു എ ഇ.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 2026 ഫെബ്രുവരി 6 മുതല്‍ കാസര്‍ഗോഡ് നിന്നും ആരംഭിക്കുന്ന യുഡിഎഫ് പദയാത്ര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും കേരളത്തിന്റെ സമഗ്ര വികസനത്തിനും സമൂല മാററങ്ങള്‍ക്കും ലക്ഷ്യമിട്ടുള്ള ചരിത്രപ്രധാനമായ രാഷ്ട്രീയ മുന്നേറ്റമാണ്. മഹത്തായ ഈ യാത്രയ്ക്ക് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് ഐക്യദാര്‍ഢ്യവും സമ്പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്ന് ആക്ടിംഗ് പ്രസിഡണ്ട് യേശുശീലന്‍, ജനറല്‍ സെക്രട്ടറി കെ.സി അബൂബക്കര്‍, ട്രഷറര്‍ ബിജു എബ്രഹാം എന്നിവര്‍ അറിയിച്ചു. ഇന്‍കാസിനെ പ്രതിനിധികരിച്ച് പ്രസിഡണ്ട് സുനില്‍ അസീസ് യാത്രയില്‍ പങ്കെടുക്കുന്നുണ്ട്..
പ്രവാസലോകത്തെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരുടെ ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഇന്‍കാസ്, യാത്ര ഉയര്‍ത്തുന്ന ഭരണഘടനാ മൂല്യങ്ങള്‍, സാമൂഹ്യനീതി, ജനാധിപത്യം, ഫെഡറലിസം എന്നീ ആശയങ്ങളെ പ്രവാസലോകത്ത് ശക്തമായി പ്രചരിപ്പിക്കും. വിവിധ സ്റ്റേറ്റുകളിലെ ഇന്‍കാസ് ജില്ലാകമ്മിറ്റികള്‍ വഴി ഐക്യദാര്‍ഢ്യ പരിപാടികള്‍, സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിച്ച് പദയാത്രയ്ക്ക് പ്രവാസി ലോകത്തിന്റെ ശക്തമായ പിന്തുണ ഉറപ്പാക്കും.
നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടി നടക്കുന്ന പോരാട്ടത്തില്‍, കേരളത്തിലെ ജനങ്ങളോടൊപ്പം ഇന്‍കാസ് കൂടെയുണ്ടാവും. കഴിഞ്ഞ പത്ത്യു വര്‍ഷത്തെ വികസന മുരടിപ്പിനും ഭരണ പരാജയത്തിനുമെതിരായി ഡിഎഫ് നടത്തുന്ന പുതുയുഗ യാത്ര കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെ ശക്തിപ്പെടുത്തുന്ന സമഗ്ര മാററങ്ങള്‍ക്ക് വഴിത്തിരിവാകുമെന്ന് ഇന്‍കാസ് ഭാരവാഹികള്‍ പറഞ്ഞു.


