ദുബായ്: ഇന്ത്യന്‍ റിലീഫ് കമ്മറ്റി സിക്രട്ടറിയും സജീവ പ്രവര്‍ത്തകനുമായ വാജിദ് അബ്ദുല്‍ റഷീദിന്റെ ആകസ്മികനിര്യാണത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുശോചിച്ചു.ദുബായില്‍ പ്രവാസ ജീവിതം നയിച്ചു വന്ന കൊല്ലം സ്വദേശിയായ വാജിദ് സാമൂഹ്യ സാംസ്‌കാരിക, ജീവ കാരുണ്യ

പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്തു വന്നിരുന്ന അദ്ദേഹം സൗമ്യനും നിഷ്‌കളങ്കനുമായ വ്യക്തിത്വത്തിനുടമയായിരുന്നു. ഐ ആര്‍ സി പ്രവര്‍ത്തകന്മാര്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നയുവാവും ഊര്‍ജസ്വലനുമായ അദ്ദേഹത്തിന്റെ അകാല മരണവാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചു.

ദുബൈയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ഐ ആര്‍ സി പ്രസിഡണ്ട് ഡോ.കരീം വെങ്കിടങ്ങ് അധ്യക്ഷം വഹിച്ചു.ജനറല്‍ സെക്രട്ടറി ഖാലിദ് തൊയക്കാവ്, വൈസ് പ്രസിഡണ്ട് അഡ്വ. മുഹമ്മദ് സാജിദ് , സെക്രട്ടറി ആബിത , സകീര്‍ പാമ്പ്ര,അഷറഫ് ടി പി കോഴിക്കോട്, സഗീര്‍ തൃശൂര്‍, മൊയ്ദു പി സി സി പേരാമ്പ്ര, ബഷീര്‍ സി കെ, സലാം തൃശൂര്‍, മെഹറൂഫ്,നിസാര്‍ , അഹ്‌മദ് ചെനായി എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് മയ്യത്തു നിസ്‌കാരവും പ്രാര്‍ത്ഥനയുംനടന്നു