ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം വളരെ ആഘോഷം പൂര്‍വ്വം ISCC കല്‍ബ ആചരിച്ചു. ചീഫ് ഗസ്റ്റ് Mr നവിന്‍ നോടിയല്‍ (വൈസ് കോണ്‍സുല്‍) രാഷ്ട്രപതിയുടെ സ്വാതന്ത്ര ദിനസന്ദേശം വായിച്ചു.ഒരു നൂറ്റാണ്ടോളം നീണ്ടുനിന്നിരുന്ന ബ്രിട്ടീഷ് ഭരണത്തിന് അറുതി വരുത്തി ജനാധിപത്യത്തിലേക്ക് ഇന്ത്യ ഉണര്‍ന്നിട്ട് ഇന്നേക്ക് 78 വര്‍ഷമാകും. 1947 ആഗസ്റ്റ് 15 നായിരുന്നു ഇന്ത്യ സ്വതന്ത്രമായത്. ധീരരായ നിരവധി രക്തസാക്ഷികള്‍ സ്വന്തം ജീവനും രക്തവും നല്‍കിയാണ് ഇന്ത്യയെ വൈദേശികാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ചത്.

അകത്തുനിന്നു തന്നെ രാജ്യത്തിന്റെ ജനാധിപത്യത്തിനു, മതേതരത്വത്തിനും ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളെയും ഒരുമിച്ചു കാണാനും അവരെ ഉള്‍ക്കൊള്ളാനും നമ്മുടെ ഭരണാധികാരികള്‍ക്ക് സാധിക്കട്ടെ എന്ന് ISCC പ്രസിഡണ്ട് NM അബ്ദുസമദ് തന്റെ സ്വാതന്ത്ര്യദിന സന്ദേശ ത്തിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാട്ടം നയിച്ചവരുടെയും, രക്തസാക്ഷികളുടെയും ജീവിതം ഓരോ ഇന്ത്യക്കാരനും പ്രചോധനമാവട്ടെ എന്ന് ISCC ജനറല്‍ സെക്രട്ടറി CX ആന്റണി തന്റെ സ്വാതന്ത്ര്യദിന ആശംസയിലൂടെ സദസിനെ ഓര്‍മപ്പെടുത്തി.

ക്ലബ് വൈസ് പ്രസിഡന്റ് KC അബൂബക്കര്‍, ട്രഷറര്‍ TP മോഹന്‍ദാസ്, അഡൈ്വസര്‍ VD മുരളീധരന്‍, ജോയിന്റ് സെക്രട്ടറി സുബൈര്‍ എടത്തനാട്ടുകര, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സമ്മര്‍ഫെസ്റ്റിനോടാനുബന്ധിച് സംഘടിപ്പിച്ച വിവിധ മത്സര ഇനങ്ങളിലെ വിജയികള്‍ക്കുള്ള ട്രോഫികള്‍ ചീഫ് ഗസ്റ്റും,ദുബൈ ഇന്ത്യന്‍ കോണ്‍സിലറ്റിലെ പ്രധിനിധിയുമായ മിസ്റ്റര്‍ നവീന്‍ നോടിയല്‍ (വൈസ് കോണ്‍സുല്‍) വിതരണം ചെയ്തു.

ആര്‍ട്‌സ് സെക്രട്ടറി സമ്പത്ത് കുമാറിന്റെ നേതൃത്വത്തില്‍ ആര്‍ട്‌സ് വിങ്ങും, സ്‌പോര്‍ട്‌സ് സെക്രട്ടറി ശ്യാമിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് വിങ്ങും, ലേഡീസ് വിംഗ് കണ്‍വീനര്‍ നാന്‍സിവിനോദിന്റെ നേതൃത്വത്തില്‍ വനിതാവിങ്ങും, ക്ലബ് PRO CK അബൂബക്കര്‍, കോണ്‍സുലേറ്റ് സര്‍വീസ് കണ്‍വീനര്‍ മാരായ അഷറഫ് കുനിയില്‍, അബ്‌സലാം എന്നിവരും, തോമസ്, ബാബു ഗോബി തുടങ്ങി മറ്റു ഭാരവാഹികളും ചടങ്ങിന് നേതൃത്വം നല്‍കി.