- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എയ്ക്ക് സ്വീകരണവും സെമിനാറും : കുട്ടനാടിന്റെ വികസനത്തില്‍ പ്രവാസി മലയാളികളുടെ പങ്കാളിത്തം
ഷാര്‍ജാ: ചങ്ങനാശ്ശേരിയുടെ ജനപ്രതിനിധി അഡ്വ. ജോബ് മൈക്കിള്‍ MLA - യ്ക്ക് ഷാര്‍ജാ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ യുഎഇ - ലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 21 - ന് 7 pm - ന് സ്വീകരണം നല്‍കും.സ്വീകരണ പരിപാടിയോടനുബന്ധിച്ചു 'കുട്ടനാടിന്റെ വികസനത്തില്‍ പ്രവാസി മലയാളികളുടെ പങ്കാളിത്തം' - എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറില്‍ അഡ്വ. ജോബ് മൈക്കിള്‍ MLA പ്രഭാഷണം നടത്തും.
പ്രവാസി മലയാളി സംഘടനകള്‍ക്കും സംരംഭകര്‍ക്കും കേരള സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിയ്ക്കാവുന്ന പദ്ധതികള്‍, കുട്ടനാട്ടിലെ കാര്‍ഷിക വിഭവങ്ങളെ വിപണന സാദ്ധ്യതകളുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കുന്ന പ്രോജക്റ്റുകള്‍, പ്രകൃതി രമണീയമായ ഭൂമിയുള്ള പ്രവാസി മലയാളികള്‍ സമര്‍പ്പിയ്ക്കുന്ന ആഗ്രോ ടൂറിസം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായവും പ്രോത്സാഹനവും, വിഷരഹിത കൃഷിയും മല്‍സ്യ വളര്‍ത്തലും സംയോജിപ്പിച്ചുള്ള ചെറുകിട പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ UAE - ലെ പ്രവാസി സമൂഹവുമായി ഷാര്‍ജാ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ അഡ്വ. ജോബ് മൈക്കിള്‍ MLA വിശദീകരിയ്ക്കും.
ചങ്ങനാശ്ശേരിയുടെയും കുട്ടനാടിന്റെയും പൊതുവിഷയങ്ങള്‍ സംബന്ധിച്ച് പ്രവാസി മലയാളികള്‍ക്കുള്ള ക്രീയാത്മകമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് സമര്‍പ്പിയ്ക്കാന്‍ കഴിയുന്ന അവസരമാണിതെന്ന് സംഘാടക സമിതിയംഗങ്ങളായ ഏബ്രഹാം.പി.സണ്ണി, ഷാജു പ്ലാത്തോട്ടം, രാജേഷ് ജോണ്‍, ഡയസ് ഇടിക്കുള, ബേബന്‍ ജോസഫ്, ജേക്കബ് ബെന്നി, ബാബു കുരുവിള, ഷാജി പുതുശ്ശേരി,അലന്‍ തോമസ്, ബഷീര്‍ വടകര എന്നിവര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ Google Form Link - ല്‍ ലഭ്യമാണ് : https://forms.gle/XPJq5WYgd1rgKsqF9