ദുബൈ : ഡിസംബര്‍ ഒന്നിന് ദുബൈ അല്‍നാസര്‍ ലെഷര്‍ലാന്റില്‍ നടക്കുന്ന ദുബൈ കെ.എം.സി.സി 'ഈദ് അല്‍ ഇത്തിഹാദ് ' ദേശീയ ദിനാഘോഷ പരിപാടിയില്‍ ജില്ലയില്‍ നിന്നും ആയിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രചരണ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി എ നസീര്‍ കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തു. ദുബൈ കെ എം സി സി ഉപദേശക സമിതി ചെയര്‍മാന്‍ ശംസുദ്ധീന്‍ ബിന്‍ മുഹ്യുദ്ധീന്‍ മുഖ്യാതിഥി ആയിരുന്നു . ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന നേതാക്കളായ ഓ കെ ഇബ്രാഹിം , എന്‍ കെ ഇബ്രാഹിം , ഹസ്സന്‍ ചാലില്‍ , ഇസ്മായില്‍ ഏറാമല , ഹംസ തൊട്ടിയില്‍, എ.സി ഇസ്മായില്‍, ബെന്‍സ് മഹ്മൂദ് ഹാജി, ബാബു തിരുനാവായ , അബ്ദുല്ല ആറങ്ങാടി, അഡ്വ. മുസ്തഫ നാദാപുരം, പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഒ മമ്മു എന്നിവര്‍ സമ്പന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ സ്വഗതവും , ട്രഷറര്‍ ഹംസ കാവില്‍ നന്ദിയും പറഞ്ഞു. ഫൗസുദ്ധീന്‍ (തിരുവമ്പാടി) , ജലീഷ് (ബേപ്പൂര്‍ ), കെ സി സിദ്ധീക്ക് (പേരാമ്പ്ര , ) അസീസ് കാക്കേരി (കുന്നമംഗലം) ,അബ്ദുസ്സലാം പാളയത്തില്‍ (എലത്തൂര്‍ ), അബ്ദുസ്സലാം (കൊടുവള്ളി ), കാദര്‍ കുട്ടി നടുവണ്ണൂര്‍ (ബാലുശ്ശേരി) , ബഷീര്‍ ജീലാനി (കുറ്റ്യാടി) , ഹകീം മാങ്കാവ് (കോഴിക്കോട് സിറ്റി) , മൂസ മുഹ്സിന്‍ (വടകര), നാസിം പാണക്കാട് (കൊയിലാണ്ടി ), സുഫൈദ് ഇരിങ്ങണ്ണൂര്‍ (നാദാപുരം ), അസീസ് സുല്‍ത്താന്‍ മേലടി , എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജില്ലാ ഭാരവാഹികളായ നജീബ് തച്ചംപൊയില്‍, ഇസ്മായില്‍ ചെരുപ്പേരി , തെക്കയില്‍ മുഹമ്മദ്, ടി.എന്‍ അഷ്‌റഫ്, മൊയ്തീന്‍ കോയ ഹാജി,മൊയ്തു അരൂര്‍,മജീദ് കൂനഞ്ചേരി, വി.കെ.കെ റിയാസ്, ഷംസു മാത്തോട്ടം, സിദ്ദീഖ് യു.പി, സറീജ് ചീക്കിലോട്,ഗഫൂര്‍ പാലോളി,ജസീല്‍ കായണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.