- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
കെഎംസിസി ലീഗല്‍ സെല്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം - അഡ്വ പി എം എ സലാം
ദുബൈ : പൊതുസമൂഹത്തിനു സൗജന്യ നിയമ സഹായങ്ങളും ബോധവത്കരണവും നടത്തുക എന്നത്പുണ്യ പ്രവര്‍ത്തനമാണെന്നു മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ പി എം എ സലാം പറഞ്ഞു.
ഓരോ രാജ്യത്തു ജീവിക്കുമ്പോഴും അവിടെയുള്ള നിയമങ്ങള്‍ അനുസരിച്ചു ജീവിക്കുക എന്നുള്ളത് നമ്മുടെകടമയാണ്. നിയമത്തിലുള്ള അജ്ഞത കാരണമാണ് ആളുകള്‍ പലപ്പോഴും നിയമങ്ങള്‍ ലംഘിക്കപ്പെടുന്നത്.
കെഎംസിസി നടത്തുന്ന നിയമ സെമിനാറുകളും ബോധവത്കരണവുമൊക്കെ സമൂഹത്തിനു വലിയ ഗുണംചെയ്യുമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പി എം എ സലാം അഭിപ്രായപ്പെട്ടു.
ദുബൈ കെഎംസിസി സംസ്ഥാന ലീഗല്‍ സെല്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. ദുബൈ കെഎംസിസി സംസ്ഥാന ആക്ടിങ് ജന സെക്രട്ടറിയും ലീഗല്‍ സെല്‍ ചെയര്‍മാനുമായഅഡ്വ ഇബ്രാഹിം ഖലീല്‍ അധ്യക്ഷത വഹിച്ചു.ദുബായ് കെ എം സി സി ആക്ടിങ് പ്രസിഡണ്ട് സി പി ബാബു എടക്കുളം മുഖ്യാതിഥിയായി പങ്കെടുത്തു.
ഇതോടനുബന്ധിച്ചു സംഘടിപ്പിച്ച നിയമ സെമിനാറില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ലേബര്‍ ആന്‍ഡ് മദദ് കോണ്‍സുല്‍പവിത്രകുമാര്‍ മജു0ദാര്‍ മുഖ്യപ്രഭാഷണം നടത്തി.വിവിധ വിഷയങ്ങളെ ആസ്പദമാക്കി അഡ്വ.അനില്‍ കുമാര്‍ കൊട്ടിയം ( സൈബര്‍ നിയമം) , അഡ്വ.മുഹമ്മദ് സാജിദ് (ക്രിമിനല്‍ നിയമം)പ്രമുഖ മനശ്ശാസ്ത്രജ്ഞന്‍ സി.എ റസാഖ് (നിയമക്കുരുക്കുകളും, മാനസിക സംഘര്‍ഷവും ), എന്നിവര്‍ പ്രഭാഷണം നടത്തി.അഭിഭാഷകര്‍ ശ്രോതാക്കളുടെ നിയമസംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.
ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ.യസീദ് ഇല്ലത്തൊടി സ്വാഗതവും ഷെബിന്‍ മംഗലപുരം നന്ദിയും പറഞ്ഞു.തുടര്‍ന്ന് നിയമ അദാലത്തും നടന്നു. അഡ്വ.മുഹമ്മദ് റാഫി, അഡ്വ.അഷ്റഫ് കൊവ്വല്‍, അഡ്വ.അനില്‍ , അഡ്വ.ഖലീല്‍ ,അഡ്വ.സാജിദ് തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നിയമ കുരുക്കില്‍ അകപ്പെട്ടു പ്രയാസംഅനുഭവിക്കുന്ന നൂറോളം ആളുകള്‍ നിയമസഹായത്തിനായെത്തി.
ലീഗല്‍ സെല്‍ ഭാരവാഹികളായ മുഹമ്മദ് അക്ബര്‍ ചാവക്കാട് , അഡ്വ.കെ എം റഷീദ് , അഡ്വ. മുസ്തഫ കുന്നുമ്മല്‍,മുഹമ്മദ് ജാസിം, റഹദാദ് മുഴിക്കര, ഹംസ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.