ദുബായ് : ദീര്‍ഘ കാലം മലബാര്‍-കോഴിക്കോട് പ്രവാസി കൂട്ടായ്മയുടെ ഭാരവാഹിയും, ജീവ കാരുണ്യ പ്രവര്‍ത്തകനും, ലാസ്പിനാസ് ഗ്രൂപ് ഓഫ് കമ്പനി ഉടമയുമായ ജമീല്‍ ലത്തീഫിനെ മലബാര്‍ പ്രവാസി(യു എ ഇ) യോഗം ആദരിച്ചു.

പുതുവര്‍ഷ സംഗമത്തോടനുബന്ധിച്ചു മലബാര്‍ പ്രവാസി (യു എ ഇ) സംഘടിപ്പിച്ച ചടങ്ങില്‍ മലബാര്‍ പ്രവാസി രക്ഷാധികാരി മോഹന്‍ എസ് വെങ്കിട്ട് ജമീല്‍ ലത്തീഫിനെ പൊന്നാട അണിയിച്ചു.അഡ്വ.മുഹമ്മദ് സാജിദ്, മനയില്‍ മുഹമ്മദലി, അഡ്വ.അസീസ് തോലേരി, ശങ്കര്‍, പി എം ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.