ദുബായ് : മലബാര്‍ പ്രവാസി (യു എ ഇ ) ആഭിമുഖ്യത്തില്‍ ഓണ സൗഹൃദ സംഗമം 'ശ്രാവണോത്സവം' സംഘടിപ്പിച്ചു. കാലിക്കറ്റ് കല്ലായ് റെസ്റ്റോറന്റ്ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിഡോ: ബാബു റഫീഖ് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് അഡ്വ.അസീസ് തോലേരി അധ്യക്ഷത വഹിച്ചു. മോഹന്‍ എസ് വെങ്കിട്ട് ,മൊയ്ദു കൂട്യാടി, അഡ്വ.മുഹമ്മദ് സാജിദ്, നിഫ്ഷര്‍ കെ പി സംസാരിച്ചു .സിക്രട്ടറി ശങ്കര്‍ നാരായണ്‍ സ്വാഗതവും, ഷൈജ നന്ദിയും പറഞ്ഞു.ഓണസദ്യയും ഒരുക്കി.മുരളി കൃഷ്ണ, ബഷീര്‍ മേപ്പയൂര്‍, ടി പി അഷ്റഫ്, നൗഷാദ് ഫെറോക്, മൊയ്ദു എടവരാട് ,മുജീബ് കൊയിലാണ്ടി, റൗഫ് പുതിയങ്ങാടി, പ്രയാഗ് പേരാമ്പ്ര, അഹമ്മദ് ചെനായി, സുനില്‍ നേതൃത്വം നല്‍കി.