ദുബായ്: മലബാര്‍ പ്രവാസി(യു എ ഇ ) കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ നോര്‍ക്ക പ്രവാസി അംഗത്വ രജിസ്ട്രേഷനും, നോര്‍ക്ക മുഖാന്തിരം നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ ചേരാനും ഉള്ള അവസരം ഒരുക്കുന്നു. നോര്‍ക്ക പ്രധിനിധികളുമായുള്ള മുഖാമുഖവും നടക്കും.

ഒക്ടോബര്‍ 19 ഞായറാഴ്ച വൈകിട്ട് 4 -മുതല്‍ 7 വരെ ദുബായ് കറാമ മദീന വൈഡ് റേഞ്ച്ഓഡിറ്റോറിയത്തിലാണ് പരിപാടി.

പ്രധാനമായും രണ്ട് പദ്ധതികളാണ് പ്രവാസി നോര്‍ക്ക കാര്‍ഡും പ്രവാസി ഇന്‍ഷുറന്‍സും.യു എ ഇ യിലെ പ്രവാസി കേരളീയര്‍ക്ക് ഈ പദ്ധതികളുടെ പ്രാധാന്യവും സാധ്യതകളും വിശദമായിഅവബോധമാകുന്നതിനും, അംഗങ്ങളായി ചേര്‍ക്കുന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഹെല്‍പ് ഡസ്‌കും പ്രവര്‍ത്തിക്കും. പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷന്‍ ഈ മാസം22 നു അവസാനിക്കയാണ്.

സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമായ ഈ പരിപാടിയില്‍ എല്ലാവരുംപങ്കെടുക്കണമെന്നു മലബാര്‍ പ്രവാസി ഭാരവാഹികളായ അഡ്വ.അസീസ് തോലേരി (പ്രസിഡണ്ട്),ശങ്കര്‍ നാരായണ്‍ (സിക്രട്ടറി) , പി എം ചന്ദ്രന്‍ (ട്രഷറര്‍ ) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 0553915151 , 0562922562 , 0505786980 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.