ദുബായ്: മിഡില്‍ ഈസ്റ്റിലെ ബിസിനസ് രംഗത്തെ അതികായന്മാരെ ഉള്‍പ്പെടുത്തി ഗ്രേ മാറ്റര്‍ (Gray Matter) പുറത്തിറക്കിയ 'ലെജന്‍ഡ്‌സ് 50' (Legends 50) പുസ്തകത്തില്‍ 25 മലയാളികള്‍ക്ക് ഇടം. ഗള്‍ഫ് ന്യൂസുമായി (Gulf News) സഹകരിച്ചാണ് ഈ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.പ്രമുഖ പ്രവാസി വ്യവസായികളുടെയും സംരംഭകരുടെയും വിജയഗാഥകള്‍ കോര്‍ത്തിണക്കിയ ഈ പുസ്തകം, ഗള്‍ഫ് മേഖലയുടെ വാണിജ്യ വളര്‍ച്ചയില്‍ മലയാളികള്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെ അടയാളപ്പെടുത്തുന്നു.

പുസ്തകത്തെക്കുറിച്ച് പ്രമുഖര്‍:

കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി എഴുതിയ അവതാരികയില്‍ (Foreword), ഈ പുസ്തകം 'ഗള്‍ഫ് മേഖലയുടെ സാമ്പത്തിക സാമൂഹിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ബിസിനസ്സ് നായകന്മാര്‍ക്കുള്ള ആദരവാണെന്ന്' വിശേഷിപ്പിച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യന്‍ ബിസിനസ്സ് നേതാക്കളുടെ വളര്‍ച്ചയ്ക്ക് സാക്ഷിയാകാന്‍ എനിക്ക് സാധിച്ചു. നമ്മുടെ സമൂഹത്തിന്റെ ഇച്ഛാശക്തിയുടെയും കഠിനാധ്വാനത്തിന്റെയും സാക്ഷ്യപത്രമാണ് ലെജന്‍ഡ്‌സ് 50,' എന്ന് ഗ്രേ മാറ്റര്‍ സ്ഥാപകനും എഡിറ്ററുമായ ബിജു നൈനാന്‍ തന്റെ എഡിറ്റേഴ്‌സ് നോട്ടില്‍ കുറിച്ചു.

ഗള്‍ഫ് മേഖലയും ഇന്ത്യയും തമ്മിലുള്ള സുദൃഢമായ ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ സമാഹാരമെന്ന് പ്രമുഖ വ്യവസായി ഡോ. പി. മുഹമ്മദ് അലി (ഗള്‍ഫാര്‍) അഭിപ്രായപ്പെട്ടു. യുഎഇ ഭരണകൂടം നല്‍കുന്ന പിന്തുണയും ഗുണനിലവാരത്തിലുള്ള വിട്ടുവീഴ്ചയില്ലായ്മയുമാണ് വിജയത്തിന് കാരണമെന്ന് ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി മേനോന്‍ പുസ്തകത്തില്‍ കുറിച്ചു.

പട്ടികയില്‍ ഇടംപിടിച്ച പ്രമുഖ മലയാളികള്‍:

ഗ്രേ മാറ്റര്‍ പുറത്തിറക്കിയ പട്ടികയില്‍ ഇടംപിടിച്ച 25 മലയാളി പ്രമുഖര്‍ ഇവരാണ്:

പട്ടികയില്‍ ഇടംപിടിച്ച 25 പ്രമുഖ മലയാളികള്‍:

1. പി. മുഹമ്മദ് അലി (ചെയര്‍മാന്‍, എംഫാര്‍ & ഗള്‍ഫാര്‍ ഗ്രൂപ്പ്)

2. പി.എന്‍.സി. മേനോന്‍ (ചെയര്‍മാന്‍, ശോഭാ ഗ്രൂപ്പ്)

3. ജോയ് ആലുക്കാസ് (ചെയര്‍മാന്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ്)

4. ഡോ. തുംബൈ മൊയ്തീന്‍ (സ്ഥാപക പ്രസിഡന്റ്, തുംബൈ ഗ്രൂപ്പ്)

5. മൂസ ഹാജി (ചെയര്‍മാന്‍, ആദില്‍ ഗ്രൂപ്പ്)

6. മുസ്തഫ ഒ. വാഴയില്‍ (എം.ഡി, ഗര്‍ഗാഷ് ഇന്‍ഷുറന്‍സ്)

7. സി.എ. സെബാസ്റ്റ്യന്‍ ജോസഫ് (ചെയര്‍മാന്‍, നോള്‍ട്ടണ്‍ ഇന്റര്‍നാഷണല്‍)

8. അലീഷ മൂപ്പന്‍ (എം.ഡി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍)

9. സന്തോഷ് വര്‍ഗീസ് (എം.ഡി, ടോഷ് നെക്സ്റ്റ് ടെക് വെഞ്ച്വേഴ്‌സ്)

10. ഡോ. ആനന്ദ് മേനോന്‍ (സി.ഇ.ഒ, എംപവേര്‍ഡ് പെര്‍ഫോമന്‍സ്)

11. ഡോ. ഡേവിസ് കല്ലൂക്കാരന്‍ (മാനേജിംഗ് പാര്‍ട്ണര്‍, ക്രോ മക് ഗസാലി)

12. ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ (എം.ഡി, നാടന്‍ ട്രേഡിങ്ങ്)

13. ജെയിംസ് മാത്യു (ചെയര്‍മാന്‍, യു.എച്ച്.വൈ ജെയിംസ്)

14. ജോണ്‍സണ്‍ തോമസ് (എം.ഡി, ഫസ്റ്റ് ഫ്‌ലൈറ്റ് കൊറിയേഴ്‌സ്)

15. കെ. മുരളീധരന്‍ (ചെയര്‍മാന്‍, എസ്.എഫ്.എസ് ഗ്രൂപ്പ്)

16. ലാലു സാമുവല്‍ (ചെയര്‍മാന്‍, കിംഗ്സ്റ്റണ്‍ ഹോള്‍ഡിങ്സ്)

17. മണി എം.സി. (ചെയര്‍മാന്‍, സാവോയ് ഗ്രൂപ്പ്)

18. സര്‍ സോഹന്‍ റോയ് (ചെയര്‍മാന്‍, ഏരീസ് ഗ്രൂപ്പ്)

19. മുഹമ്മദ് അമീന്‍ (എം.ഡി, സീ പേള്‍സ് / സീ പ്രൈഡ്)

20. ഡോ. സിദ്ദീഖ് അഹമ്മദ് (ചെയര്‍മാന്‍, ഇറാം ഹോള്‍ഡിങ്സ്)

21. സണ്ണി കുളത്തുക്കല്‍ (ചെയര്‍മാന്‍, സുനില്‍സ് ഗ്രൂപ്പ്)

22. ഡോ. സി.ജെ. റോയ് (ചെയര്‍മാന്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്)

23. ഡോ. തോമസ് അലക്‌സാണ്ടര്‍ (എം.ഡി, അല്‍ അദ്രക് ഗ്രൂപ്പ്)

24. വി.എ. ഹസ്സന്‍ (ചെയര്‍മാന്‍, ഫ്‌ലോറ ഗ്രൂപ്പ്)

25. രാജു മേനോന്‍ (ചെയര്‍മാന്‍, ക്രെസ്റ്റണ്‍ മേനോന്‍)