- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
പുതുവത്സരം ആഘോഷമാക്കാന്‍ ഷാര്‍ജ: മൂന്നിടത്ത് കരിമരുന്ന് പ്രയോഗങ്ങള്‍, നിരവധി കലാപരിപാടികള്‍
പുതുവര്‍ഷത്തെ സ്വാ?ഗതം ചെയ്യാന്‍ ?ഗംഭീര ആഘോഷങ്ങളൊരുക്കി ഷാര്‍ജ. ഷാര്‍ജ നിക്ഷേപവികസന അതോറിറ്റിയും (ഷുറൂഖ്) ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും ചേര്‍ന്ന് വിവിധ വിനോദകേന്ദ്രങ്ങളിലായി പ്രത്യേക കലാപരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കും.
സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും കാഴ്ചയുടെ ഉത്സവമൊരുക്കുന്ന പ്രത്യേക കരിമരുന്ന് പ്രയോ?ഗമാണ് ആഘോഷങ്ങളിലെ ഹൈലൈറ്റ്. അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, അല്‍ ഹീറ ബീച്ച്, ഖോര്‍ഫക്കാന്‍ ബീച്ച് എന്നിങ്ങനെ മൂന്നിടങ്ങളിലായി പത്തു മിനിറ്റ് വീതം നീണ്ടു നില്‍ക്കുന്ന കരിമരുന്ന് പ്രയോഗങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. സൗജന്യ പ്രവേശനമുള്ള ഇവിടങ്ങളില്‍ രാത്രി എട്ടു മണി തൊട്ട് വേറെയും കലാപരിപാടികള്‍ ഒരുക്കുന്നുണ്ട്.
മെലീഹ നാഷനല്‍ പാര്‍ക്ക്, അല്‍ നൂര്‍ ഐലന്‍ഡ്, അല്‍ മുന്‍തസ പാര്‍ക്ക്, ഷാര്‍ജ ബോട്ട്‌സ് തുടങ്ങി, ഷാര്‍ജയിലെ വൈവിധ്യമാര്‍ന്ന മറ്റുവിനോദകേന്ദ്രങ്ങളിലും പുതുവര്‍ഷത്തെ സ്വാ?ഗതം ചെയ്യുന്ന പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
എമിറേറ്റിന്റെ മൂന്ന് ഭാഗങ്ങളിലായുള്ള കരിമരുന്ന് പ്രയോഗം
നഗരമധ്യത്തില്‍ നിലകൊള്ളുന്ന അല്‍മജാസ് വാട്ടര്‍ഫ്രണ്ടില്‍, ഖാലിദ് തടാകത്തിന്റെ കരയിലെ പുതുവര്‍ഷ ആഘോഷങ്ങള്‍ പ്രവാസി സമൂഹത്തിലടക്കം വളരെ പ്രശസ്തമാണ്. ജലധാരയും കരിമരുന്ന് പ്രയോ?ഗവും തത്സമയ കലാപരിപാടികളുമെല്ലാം സമ്മേളിക്കുന്ന ഇവിടത്തെ ആഘോഷങ്ങള്‍ രാത്രി എട്ടു മണിയോടെ ആരംഭിക്കും. വിശാലമായ കോര്‍ണിഷും കുടുംബസമേതം ചെന്നെത്താനുള്ള സൗകര്യവുമാണ് ഇവിടെത്ത ആഘോഷത്തെ കൂടുതല്‍ ജനകീയമാക്കുന്നത്.
കരയില്‍ നിന്നുള്ള കാഴ്ച മാത്രം പോരാ എന്നു തോന്നുവര്‍ക്കായി ഖാലിദ് തടാകത്തിലൂടെയുള്ള പ്രത്യേക ബോട്ട് യാത്രയും ഇത്തവണയുണ്ട്. പത്തു പേരെ ഉള്‍ക്കൊള്ളാവുന്ന 12 ബോട്ടുകളാണ് ഇതിനായി സജ്ജമാക്കുന്നത്. രാത്രി 11.30 തൊട്ട് 12.15 വരെ, 45-മിനുറ്റ് ദൈര്‍ഘ്യമുള്ള ബോട്ട് യാത്രയില്‍ ആകാശത്തെ വര്‍ണശബളമാക്കുന്ന കരിമരുന്ന് പ്രയോ?ഗം അടുത്തു കാണാം. മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇതിന് അവസരമുണ്ടാവുക ( നമ്പര്‍ - 065 255200)
അജ്മാന്‍ എമിറേറ്റിനോട് ചേര്‍ന്ന്, മൂന്നര കിലോമീറ്റര്‍ നീളമുള്ള അല്‍ ഹീറ ബീച്ചിലും ഇത്തവണ ആഘോഷങ്ങള്‍ പൊടിപൊടിക്കും. കടല്‍ത്തീരത്തെ 18ലേറെ റസ്റ്ററന്റുകളില്‍ നിന്ന് രുചി നുണയുന്നതോടൊപ്പം കരിമരുന്ന് പ്രയോ?ഗം കാണാനുള്ള അവസരവുമുണ്ട്. ന?ഗരത്തില്‍ നിന്ന് മാറി, കിഴക്കന്‍ തീരത്തുള്ളവര്‍ക്കും സമാനമായ പുതുവര്‍ഷ രാവും ആഘോഷങ്ങളും ഒരുക്കാനായിട്ടാണ് ഖോര്‍ഫക്കാന്‍ ബീച്ചിലെ ആഘോഷങ്ങള്‍. കലാപരിപാടികളോടൊപ്പം, യുഎഇയിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഖോര്‍ഫക്കാനിലെ 22ലേറെ റസ്റ്ററന്റുകളും പുതുവത്സരരാവിലേക്ക് പ്രത്യേകം തയാറെടുക്കുന്നുണ്ട്.പുതുവര്‍ഷത്തിലേക്ക് കൗണ്ട് ഡൗണ്‍ ചെയ്യുന്ന, പത്തുമിനുറ്റ് ദൈര്‍ഘ്യമുള്ള കരിമരുന്ന് പ്രയോ?ഗമാണ് മൂന്നിടങ്ങളിലും അരങ്ങേറുക.
എക്‌സ്‌ക്ലൂസിവ് അനുഭവങ്ങള്‍ വേറെയുമുണ്ട്
തിരക്കുകളില്‍ നിന്നുമാറി, ശാന്തമായി പുതുവത്സരരാവിന്റെ നിറങ്ങള്‍ ആഘോഷിക്കാനുള്ള അവസരമാണ് അല്‍നൂര്‍ ഐലന്‍ഡ് ഒരുക്കുന്നത്. ദ്വീപിന്റെ കരയിലെ മണല്‍തിട്ടയില്‍ പ്രത്യേകം തയാറാക്കിയ ഇരിപ്പിടങ്ങളിലിരുന്ന്, അല്‍ മജാസ് വാട്ടര്‍ഫ്രണ്ടിലെ കരിമരുന്ന് പ്രയോ?ഗം കാണാം, ഷാര്‍ജ ന?ഗരത്തിന്റെ മനോ?ഹരദൃശ്യങ്ങള്‍ ആസ്വദിക്കാം, രുചികരമായ ഭക്ഷണം ആസ്വദിക്കാം. 30 മേശകളിലായി 120 പേര്‍ക്കുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.
മരുഭൂമിയിലെ മനോഹരകാഴ്ചകളുടെ പശ്ചാത്തലത്തിലാണ് മെലീഹ നാഷനല്‍ പാര്‍ക്കിലെ പുതുവത്സര ആഘോഷം. 'ന്യൂ ഇയര്‍ അണ്ടര്‍ ദി സ്റ്റാര്‍സ്' എന്ന പ്രത്യേക പരിപാടി ഡിസംബര്‍ 31 വൈകുന്നേരം തൊട്ട് പുതുവര്‍ഷപ്പുലരി വരെ നീണ്ടു നില്‍ക്കും. ടെന്റുകളിലെ താമസവും സംഗീതവും കലാപ്രകടനവും വാനനിരീക്ഷണവും വിജ്ഞാനപ്രദമായ സെഷനുകളും ഒട്ടകസവാരിയും ആര്‍ച്ചറിയടക്കമുള്ള വിനോദങ്ങളുമെല്ലാമായി പ്രകൃതിയും സംസ്‌കാരവും സാഹസികതയുമെല്ലാം സമ്മേളിക്കുന്നതാണ് ഇവിടത്തെ ആഘോഷം. രുചികരമായ ഭക്ഷണവും ഇതോടൊപ്പമുണ്ടാവും.
കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ആസ്വാദ്യകരവും സുരക്ഷിതവും കൂടുതല്‍ സൗകര്യപ്രദവുമായവിധത്തിലാണ് ഷുറൂഖിന്റെ നേതൃത്വത്തില്‍ ആഘോഷപരിപാടികള്‍ ഒരുങ്ങുന്നത്. അവസാന നിമിഷങ്ങളിലെ തിരക്കുകളൊഴിവാക്കാനും സൗകര്യങ്ങള്‍ നേരത്തേ ഉറപ്പിക്കാനും താത്പര്യപ്പെടുന്നവര്‍ക്ക് https://discovershurooq.ae/events/nye-fireworks/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.




