ദുബായ്: 2004ല്‍ ദുബായില്‍ തുടക്കം കുറിച്ച പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി, തുറയൂര്‍ പഞ്ചായത്തിലെപ്രവാസികള്‍ ഉള്‍പ്പെടുന്ന സംഘടനയായ പെരുമ പയ്യോളി യുഎഇ കമ്മിറ്റിയുടെ ഇരുപതാം വാര്‍ഷികംദുബായിലെ വുഡ്‌ലം പാര്‍ക്ക് സ്‌കൂളില്‍ വച്ച് ഗംഭീരമായി ആഘോഷിച്ചു.

സാംസ്‌കാരിക സമ്മേളനം സപ്ലൈകോ സിഎംഡിയും പത്തനംതിട്ട മുന്‍ കലക്ടറുമായ , പി ബി നൂഹ് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. യു എ ഈ യില്‍ അറിയപ്പെടുന്ന എഴുത്തുകാരനായ ബഷീര്‍തിക്കോടി ആമുഖ പ്രഭാഷണം നടത്തി. മികച്ച സന്നദ്ധ പ്രവര്‍ത്തകനുള്ള ഗോള്‍ഡന്‍ വിസ പുരസ്‌കാരം നേടിയ

അഡ്വ. മുഹമ്മദ് സാജിദിനെയും, എഴുത്തുകാരനായ ഇ കെ ദിനേശനെയും ആദരിച്ചു.എ കെ അബ്ദുറഹിമാന്‍, പ്രമോദ് പുതിയ വളപ്പില്‍, ബിജു പണ്ടാരപ്പറമ്പില്‍, സതീഷ് പള്ളിക്കര, നൗഷര്‍ ആരണ്യ,ഷാമില്‍ മൊയ്തീന്‍, വേണു പുതുക്കുടി, റമീസ് കെ ടി, ഷാജി ഇരിങ്ങല്‍, മൊയ്തു പെരുമാള്‍പുരം, നിയാസ് തിക്കോടി,ബഷീര്‍ നടമ്മല്‍, ഉണ്ണി അയനിക്കാട്, ഷംസീര്‍ പയ്യോളി, ഹര്‍ഷാദ് തച്ചന്‍കുന്ന്, സത്യന്‍ പള്ളിക്കര, ബാബു തയ്യില്‍,ഫിയാസ് ഇരിങ്ങല്‍, റയീസ് കോട്ടക്കല്‍, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

സെക്രട്ടറി സുനില്‍ പാറേമ്മല്‍ സ്വാഗതവും ട്രഷറര്‍ മൊയ്തീന്‍ പട്ടായി നന്ദിയും പറഞ്ഞുകൊച്ചുകുട്ടികളുടെ ഡാന്‍സോടുകൂടി കലാവിരുന്നിനു തുടക്കം കുറിച്ചു.ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഗായകനായ ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തില്‍ വമ്പിച്ച ഗാനമേളയുംപരിപാടിക്ക് മിഴിവേകി. നിസാര്‍ വയനാട്, റിയാസ് കരിയാട്, ഷെയ്ക്ക, ഷഹാന എന്നിവരുടെ പാട്ടും പരിപാടിക്ക്

കൂടുതല്‍ വര്‍ണ്ണപ്പകിട്ടേകി. യുഎഇയിലെ വളര്‍ന്നു വരുന്ന വയലിനിസ്റ്റ് റിഹാന്‍ റിയാസിന്റെ വയലിന്‍പെര്‍ഫോമന്‍സ് പരിപാടിക്ക് കൂടുതല്‍ മാറ്റേകി. സ്‌പോട്ട് ഡബ്ബിങ് ആര്‍ട്ടിസ്റ്റും മിമിക്രി താരവുമായ അബ്ദുല്‍ സ്മദിന്റെ ഗംഭീര പ്രകടനവും ഉണ്ടായി.