- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
പില്‍സ്' അഭിഭാഷകര്‍ക്ക് കോണ്‍സുലേറ്റിന്റെ ആദരം
ദുബായ് : 2004 യു എ ഇ പൊതു മാപ്പ് കാലത്തെ നിയമ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസി ഇന്ത്യ ലീഗല്‍ സര്‍വീസ് സൊസൈറ്റി (PILSS) പാനല്‍ അഭിഭാഷകര്‍ക്ക്ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആദരം ലഭിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവയില്‍ നിന്നുംഅഭിഭാഷകര്‍ അനുമോദന പത്രം ഏറ്റുവാങ്ങി.
കഴിഞ്ഞ വര്‍ഷം പില്‍സ് സംഘടിപ്പിച്ച നീതി മേളയിലും, പൊതു മാപ്പു കാലയളവിലുമായിഏകദേശം നൂറ്റമ്പതോളം കേസുകളില്‍ പില്‍സ് അഭിഭാഷകര്‍ നിയമ സഹായം നല്‍കുകയുംതീര്‍ത്തും , രേഖകളില്ലാതെയും, ജോലിയും വരുമാനവുമില്ലാതെയും , രോഗികളായും , അനധികൃത താമസക്കാരായിരുന്ന അര്‍ഹരായ പതിനഞ്ചോളം പേരെ നിയമ കടമ്പകള്‍ നീക്കി അഭ്യുദയ കാംക്ഷികളുടെ
സഹകരണത്തോടെ സൗജന്യ വിമാന ടിക്കറ്റുകള്‍ പോലും നല്‍കി സുരക്ഷിതരായി നാട്ടിലെത്തിക്കുകയുംചെയ്തിരുന്നു.
ഇവിടെ നിയമകുരുക്കുകളില്‍ പെട്ട് കഴിയുന്ന അര്‍ഹരായ ഇന്ത്യന്‍ പ്രവാസികള്‍ക്ക്പില്‍സ് അഭിഭാഷകര്‍ നിയമസഹായവും നല്‍കി വരുന്നു.
അഡ്വ.മുഹമ്മദ് സാജിദ്, അഡ്വ.അസീസ് തോലേരി, അഡ്വ.നജ്മുദ്ധീന്‍, അഡ്വ.അനില്‍ കൊട്ടിയം,അഡ്വ.സനാഫര്‍ ,അഡ്വ.സിയാ ,അഡ്വ.അനന്ത കൃഷ്ണ , അഡ്വ.ഗിരിജ രാജ്, അഡ്വ. അബ്ദുല്‍ അസീസ്,അഡ്വ. ഷാനവാസ് കാട്ടകത് എന്നിവര്‍ കോണ്‍സുല്‍ ജനറലില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.