അഡ്വ.മുഹമ്മദ് സാജിദ്

ദുബായ്: പതിവ് പോലെ കാരുണ്യത്തിന്റെ മാസമായ പുണ്യറമദാനില്‍ യു എ ഇ യിലെങ്ങും അനുകമ്പയുടെയുംസഹായഹസ്തങ്ങളുടെയും പെരുമഴ തുടരുകയാണ്.

ഭരണാധികാരികളുടെ രക്ഷകര്‍ത്രിത്വത്തിലും മേല്‍നോട്ടത്തിലും ഏകദേശം 50 ലക്ഷത്തോളം ഭക്ഷണ കിറ്റുകളാണ്വിതരണം ചെയ്തു വരുന്നത്. ദിനംപ്രതി വിവിധ രാജ്യക്കാരും, നാനാജാതിക്കാരും, മതവിഭാഗക്കാരുമായ ഒന്നരലക്ഷത്തിലേറെ ആളുകള്‍ നോമ്പു തുറയിലൂടെയും, അത്താഴ വിരുന്നിലൂടെയും ഇതിന്റെ ഗുണഭോക്താക്കളാകുന്നു.

സന്നദ്ധ സംഘടനകള്‍ വഴിയും, വാണിജ്യ-വ്യവസായ കേന്ദ്രങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവ കേന്ദ്രീകരിച്ചുംപതിനായിരക്കണക്കിന് ഭക്ഷണക്കിറ്റുകളാണ് ദിനേന വിതരണം ചെയ്യപ്പെടുന്നത്. പഴ വര്‍ഗങ്ങളും, കുടിവെള്ളം,കാരക്ക എന്നിവയും ജ്യൂസുകളും വേറെയും വിതരണം ചെയ്തു വരുന്നുണ്ട്. ഭിക്ഷാടനം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും,സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് അത്തരത്തിലുള്ള സഹായവും, രോഗികള്‍ക്ക് മരുന്നുകളും നല്‍കുന്നു.

യു എ ഇ ക്കു പുറമെ പട്ടിണിയില്‍ കഴിയുന്ന അവികസിത രാജ്യങ്ങളിലെ അര്‍ഹരായവരിലേക്കും ഇവ എത്തിക്കുന്നു.എമിറേറ്റ്‌സ് റെഡ് ക്രസന്റ്, കമ്യുണിറ്റി അതോറിറ്റി, ദുബായ് പോലീസ്, ദുബായ് മുനിസിപ്പാലിറ്റി, നാബാദ് അല്‍ ഇമറാത്തുടങ്ങിയ അംഗീകൃത സന്നദ്ധ സംഘടനകളിലൂടെയാണ് വ്യവസ്ഥാപിതമായി ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു വരുന്നത്.

ഇതിനായി ഇഫ്താര്‍ ടെന്റ്റുകളും, പള്ളികളില്‍ പ്രത്യേക സജ്ജീകരണങ്ങളുമൊരുക്കുന്നു. അബുദാബി, ദുബൈ, ഷാര്‍ജ, ഫുജൈറ,റാസല്‍ ഖൈമ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നീ ഏഴു എമിറേറ്റുകളിലും ഇത്തരം കേന്ദ്രങ്ങള്‍ സജീവമാണ്. സാധാരണക്കാരുടെകൂടെയിരുന്നു ഇത്തരം ഭക്ഷണപ്പൊതികള്‍ വാങ്ങി നോമ്പു തുറക്കാന്‍ ഭരണാധികാരികള്‍ പോലും ഒത്തു ചേരുന്നു എന്നത്മറ്റു ഭരണകര്‍ത്താക്കള്‍ക്ക് മാതൃകയാണ്.

ആശുപത്രികളിലും, തിരക്കേറിയ ട്രാഫിക് സിഗ്‌നലുകളിലും, പെട്രോള്‍ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും നോമ്പുതുറയുടെ സമയങ്ങളില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് രോഗികള്‍ക്കും, തിരക്കിട്ടു യാത്ര ചെയ്യുന്നനോമ്പുകാര്‍ക്കും വളരെ ആശ്വാസമാകുന്നു. ദരി്ര്രദും രോഗികളുമായവരുടെ വീടുകളില്‍ ഭക്ഷ് ധാന്യ പൊതികളടങ്ങിയകിറ്റുകള്‍ നേരിട്ട് എത്തിക്കുകയും ചെയ്യുന്നു.

ആയിരക്കണക്കിന് സേവന തല്പരരായ സന്നദ്ധ സംഘടന വളണ്ടിയര്‍മാരാണ് ഈ സദുദ്യമത്തിന് രാപകലില്ലാതെ റമദാന്‍ മുപ്പതുദിനവും നേതൃത്വം നല്‍കുന്നത്. ജാതിമത ഭേദമില്ലാതെ സ്വദേശികളും വിദേശികളുമായ കുട്ടികളും, വൃദ്ധരും സ്ത്രീകളുമടക്കംസന്നദ്ധ സേവകരായി യു എ ഇ നിവാസികള്‍ ഈ ഉദ്യമത്തില്‍ മാത്സര്യത്തോടെ പങ്കാളികളാവുന്നു. കെ എം സി സി, എം എസ് എസ്,ഐ സി എഫ്, ഇന്‍കാസ്, ഓര്‍മ തുടങ്ങിയ പ്രവാസി സംഘടനകളും, അക്കാഫ്, ഫോസ തുടങ്ങിയ കേരളത്തിലെ കോളേജ് പൂര്‍വവിദ്യാര്‍ത്ഥി സംഘടനകളും ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി രംഗത്തുണ്ട്.

ഭരണാധികാരികളുടെ രക്ഷകര്‍ത്രിത്വത്തിലും മേല്‍നോട്ടത്തിലുമാണ് ഏകദേശം 50 ലക്ഷത്തോളം ഭക്ഷണ കിറ്റുകള്‍വിതരണം ചെയ്തു വരുന്നത്. ദിനംപ്രതി വിവിധ രാജ്യക്കാരും, നാനാജാതിക്കാരും, മതവിഭാഗക്കാരുമായ ഒന്നരലക്ഷത്തിലേറെ ആളുകള്‍ നോമ്പു തുറയിലൂടെയും, അത്താഴ വിരുന്നിലൂടെയും ഇതിന്റെഗുണഭോക്താക്കളാകുന്നു.

റമദാന്‍ പ്രമാണിച്ച് വിവിധ എമിറേറ്റുകളിലായി ആയിരക്കണക്കിന് തടവുകാരെയാണ് മോചിപ്പിക്കുന്നത്. ഇതുമൂലം ചെറിയകുറ്റങ്ങളുടെയും, സാമ്പത്തിക ഇടപാടുകളുടെയും പേരില്‍ ജയിലില്‍ കഴിഞ്ഞു വന്നിരുന്ന ഇത്തരക്കാരുടെ മോചനം അനേകായിരംകുടുംബങ്ങളുടെ കണ്ണീരൊപ്പാനാണുതകുന്നത്.

റമദാനിലെ നിര്‍ബന്ധിത സകാത്തും, പെരുന്നാള്‍ രാവിലെ ഫിത്തര്‍ സകാത്തും റെഡ് ക്രസന്റും മറ്റു അംഗീകൃത സംഘടനകള്‍വഴിയും ശേഖരിച്ചു നിയമനുസ്ത്രിതമായി അര്‍ഹരായവരുടെ കൈകളിലേക്കെത്തിക്കുന്നു. പെരുന്നാളിന് ദരിദ്ര കുടുംബങ്ങളിലെ

അംഗങ്ങള്‍ക്ക് വസ്ത്രങ്ങളും വിതരണം ചെയ്തു വരുന്നു.

റമദാന്‍ മാസക്കാലത്തു നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങളില്‍ യു എ ഇ യുടെ പദ്ധതികള്‍ മറ്റു ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെമാതൃകയായിത്തീരുകയാണ്.