- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
കൊയിലാണ്ടി മുസ്ലിം ജമാഅത് 'സ്നേഹസംഗമം' സംഘടിപ്പിച്ചു

ദുബായ്: റംസാന്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി കൊയിലാണ്ടി മുസ്ലിം ജമാഅത് ''സ്‌നേഹ സംഗമം'' സംഘടിപ്പിച്ചു. ദുബായ് അല്‍ത്തവാര്‍ പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ കൊയിലാണ്ടി മഹല്ല് പരിധിയില്‍ നിന്നും യു എ ഇ യില്‍ പ്രവാസികളായ സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേര്‍ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് ഷബീര്‍ അലി അദ്ധ്യക്ഷത വഹിച്ചു.അബൂബക്കര്‍ അന്‍വരി ഉദ്ഘാടനം ചെയ്തു.ഇസ്മായില്‍ ഏറാമല, ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍, അഡ്വ. മുഹമ്മദ് സാജിദ്, പി .പി.യൂസഫ്, നിസാര്‍ അലങ്കാര്‍,മുനീര്‍ മാടാക്കര, അന്‍സാര്‍ കൊയിലാണ്ടി, തുടങ്ങിയവര്‍ സംസാരിച്ചു.
ജന. സെക്രട്ടറി വി. സംജിദ് സ്വാഗതവും അഫ്‌സല്‍ അലി നന്ദിയും പറഞ്ഞു.ഏകദേശം 48 വര്‍ഷങ്ങള്‍ക്കുമുമ്പ് ചുരുക്കം പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന കെ എം ജെ യുടെ ആഭിമുഖ്യത്തില്‍ മഹല്‍ വാസികളുടെ സഹകരണത്തോടെ പതിവുപോലെ ഈ റംസാനിലും ബ്രിഹത്തായ റിലീഫ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നു ഭാരവാഹികള്‍ അറിയിച്ചു.


