- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
പൂര്‍ണ ചന്ദ്രഗ്രഹണം; രക്തചന്ദ്രനെ ഷാര്‍ജയിലും കാണാം
വാനനിരീക്ഷണത്തിലും ജ്യോതിഃശാസ്ത്രത്തിലും താത്പര്യമുള്ള സഞ്ചാരികള്‍ക്ക് ആകര്‍ഷകമായ അനുഭവങ്ങളൊരുക്കുകയാണ് ഷാര്‍ജയിലെ മെലീഹ നാഷണല്‍ പാര്‍ക്ക്. സെപ്റ്റംബര്‍ 7ന് ദൃശ്യമാവുന്ന പൂര്‍ണ ചന്ദ്ര?ഗ്രഹണം, സെപ്റ്റംബര്‍ 20ന് കാണാനാവുന്ന ശനിപ്രത്യയം (സാറ്റേണ്‍ ഓപ്പോസിഷന്‍) എന്നിവക്കായി ദേശീയോദ്യാനത്തിന്റെ ഭാ?ഗമായ മെലീഹ ആര്‍ക്കിയോളജിക്കല്‍ സെന്ററില്‍ പ്രത്യേക പരിപാടികളൊരുങ്ങുന്നുണ്ട്.
പൂര്‍ണ്ണ ചന്ദ്രഗ്രഹണം - സെപ്റ്റംബര്‍ 7
ഈ വര്‍ഷത്തെ ഏറ്റവും സവിശേഷമായ ജ്യോതിശാസ്ത്ര സംഭവമായി കണക്കാക്കപ്പെടുന്നതാണ് പൂര്‍ണ ചന്ദ്ര?ഗ്രഹണം. ഈ സമയത്ത് ചന്ദ്രന്‍ കടുംചുവപ്പ് നിറത്തിലുള്ള ഗോളമായി മാറും. ഈ അപൂര്‍വ രക്തചന്ദ്രനെ (ബ്ലഡ് മൂണ്‍) ചിലയിടങ്ങളില്‍ മാത്രമേ കാണാനാവൂ.
പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത്, ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കൃത്യമായി കടന്നുപോകുന്നതാണ് ഈ പ്രതിഭാസം. ചന്ദ്രനെ പൂര്‍ണ്ണ ഇരുട്ടിലേക്ക് തള്ളിവിടുന്നതിനുപകരം ഭൂമിയുടെ അന്തരീക്ഷം സൂര്യപ്രകാശത്തെ വളയ്ക്കുകയും ചിതറിക്കുകയും ചെയ്യുന്നു. നീല, വയലറ്റ് പോലുള്ള ചെറിയ തരംഗദൈര്‍ഘ്യമുള്ളവ ചിതറിപ്പോകുന്നു. അതേസമയം ചുവപ്പ്, ഓറഞ്ച് പോലുള്ള കൂടുതല്‍ തരംഗദൈര്‍ഘ്യമുള്ളവ അന്തരീക്ഷത്തിലൂടെ കടന്നുപോയി ചന്ദ്രന്റെ ഉപരിതലത്തിലെത്തുന്നു. ഗ്രഹണ സമയത്ത്, ഈ ചിതറിക്കിടക്കുന്ന ചുവന്ന വെളിച്ചമാണ് ചന്ദ്രനെ ചുവപ്പാക്കി മാറ്റുന്നത്.
ശനി കാണാം, തെളിമയോടെ - സെപ്റ്റംബര്‍ 20
ശനി ഭൂമിയോട് ഏറ്റവും അടുത്ത് എത്തി, രാത്രിയില്‍ മുഴുവന്‍ തെളിച്ചത്തോടെ കാണപ്പെടുന്ന അവസ്ഥയാണ് സാറ്റേണ്‍ ഓപോസിഷന്‍ എന്നറിയപ്പെടുന്നത്. ശനിയുടെ തെളിച്ചം ഏറ്റവും കൂടുതലായും വലിപ്പം ഏറ്റവും വലുതായും കാണപ്പെടുന്ന ഈ സവിശേഷരാത്രിയില്‍, അത്യാധുനിക ദൂരദര്‍ശിനികളിലൂടെ അതിന്റെ വിശദാംശങ്ങള്‍ കാണാനും അതേക്കുറിച്ച് കൂടുതല്‍ മനസിലാക്കാനുമുള്ള അവസരമാണ് മെലീഹയില്‍ ഒരുങ്ങുന്നത്. ശനിയുടെ ഉപ?ഗ്രഹമായ ടൈറ്റന്റെയും വ്യക്തമായ കാഴ്ചകള്‍ ഈയവസരത്തില്‍ പ്രതീക്ഷിക്കാം.
'മെലീഹയുടെ തെളിഞ്ഞ ആകാശക്കാഴ്ചകളിലേക്ക് വാനനിരീക്ഷകരെ സ്വാ?ഗതം ചെയ്യുകയാണ്. ടെലസ്‌കോപുകളടക്കം മികച്ച സാങ്കേതികസൗകര്യങ്ങളും മെലീഹയുടെ ആതിഥേയത്വവും ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു. ഈ വിഷയങ്ങളില്‍ ആഴത്തില്‍ അറിവുള്ള വിദ?ഗ്ധരുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ജ്യോതിശാസ്ത്രരാവുകള്‍ തീര്‍ച്ചയായും കുടുംബങ്ങള്‍ക്കും വാനനിരീക്ഷകര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാവും'- മെലീഹ നാഷണല്‍ പാര്‍ക്ക് മാനേജര്‍ ഒമര്‍ ജാസിം അല്‍ അലി പറഞ്ഞു.
വിനോദസഞ്ചാരത്തിനും ചരിത്രകാഴ്ചകള്‍ക്കും പ്രശസ്തമായ മെലീഹ നാഷനല്‍ പാര്‍ക്കില്‍ പ്രത്യേകം തയാറാക്കിയ പനോരമിക ലോഞ്ചുകളിലാണ് വാനനിരീക്ഷണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വാരാന്ത്യത്തിലാണ് രണ്ട് ആകാശവിസ്മയങ്ങളുമെന്നതിനാല്‍ കുടുംബസമേതം പരമ്പരാ?ഗത എമിറാത്തി ആതിഥേയത്വം ആസ്വദിക്കാനുള്ള മികച്ച അവസരമാണിത്.
ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും, discovershurooq.gov.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. +971 6 802 1111 എന്ന നമ്പറിലോ mleihamanagement@discovermleiha.ae എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടുകയും ചെയ്യാം.