കൂടുതല്‍ഗുണമേന്മയും സൗകര്യവും വൈവിധ്യമാര്‍ന്ന ചോയ്‌സുകളും നവീകരണത്തിലൂടെ സാധ്യമായി.യൂണിയന്‍ കോപ് ഹത്ത സൂക്കിലെ ശാഖ നവീകരിച്ചു. നിലവിലെ 2,163 ചതുരശ്രയടിയില്‍ നിന്നും 11,625 ചതുരശ്രയടിയായാണ് റീട്ടെയില്‍ സ്‌പേസ് വര്‍ധിപ്പിച്ചത്.

സ്റ്റോക്ക് കീപ്പിങ് യൂണിറ്റുകളിലും വര്‍ധനയുണ്ട്. മൊത്തം എസ്.കെ.യുകളില്‍ 201% വര്‍ധനയുണ്ട്. മൊത്തം 12,091 എസ്.കെ.യുകളാണ് ഇപ്പോഴുള്ളത്.2025 അവസാനപാദത്തില്‍ തുടങ്ങിയ നവീകരണമാണ് ഇത്. സ്റ്റോര്‍ ലേഔട്ട്, റീട്ടെയില്‍ കപ്പാസിറ്റി, വിവിധ കാറ്റ?ഗറികള്‍ പുതുക്കല്‍ എന്നിവയും നടന്നു. കൂടുതല്‍ഗുണമേന്മയും സൗകര്യവും വൈവിധ്യമാര്‍ന്ന ചോയ്‌സുകളും പുതിയ നവീകരണം ഉറപ്പാക്കുമെന്ന് യൂണിയന്‍ കോപ് പറഞ്ഞു.