കൗൺസിൽ ഫോർ യൂണിവേഴ്‌സൽ എന്ന ആഗോള സംഘടന നൽകിയ ഗ്ലോബൽപീസ് പുരസ്‌കാരം ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും സിഇഒയുമായഡോ. സോഹൻ റോയിക്ക് ലഭിച്ചു. ലോകസമാധാന ദിനത്തിൽയുഎഇയിലെ വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടത്തിയ ചടങ്ങിൽ വച്ചാണ്അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്.

വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സാംസ്‌കാരിക നായകർ,പരിസ്ഥിതി പ്രവർത്തകർ, വ്യവസായികൾ മുതലായവരിൽ നിന്ന്,ആഗോളസമാധാനത്തിനും സൗഹാർദ്ദത്തിനും ലഭിച്ച സംഭാവനകൾപരിഗണിച്ചാണ്ഗ്ലോബൽ പീസ് അവാർഡ്  നൽകി വരാറുള്ളത്.

ഡോ. റോയിയെ കൂടാതെ, ശ്രീ ശ്രീ രവിശങ്കർ, ഡോ. എ.ആർ. റഹ്മാൻ, റാഷിദ്അൽ നൂരി, ഡോ. ഡെന്നി തോമസ്, റീം അൽ-ഹാഷിമി, ഡോ. ഷിഹാബ് ഗാനേം,സദ്ഗുരു ബ്രഹ്മേശാനന്ദാചാര്യ, ലിസ ബല്ല, ഖാലിദ് അൽ മയീന, ഹബീബ അൽമറാഷി, എസ്സ അൽ ഗുറൈർ, പുല്ലേല ഗോപിചന്ദ്, അറബോ ബക്കാരി വെരിമ,ഹിസ് ഹൈനസ് ഹെലാൽ സയീദ് അൽ മാരി, ഗ്യൂസെപ്പെ സബ എന്നിവർക്കുംപുരസ്‌കാരം ലഭിച്ചിരുന്നു.

വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ച്, സർ പദവിയായ
ഇറ്റലിയിലെ നൈറ്റ്ഹുഡ് ഓഫ് പാർട്ടെ ഗ്വെൽഫ എന്ന അപൂർവ്വബഹുമതിക്ക് അർഹനായിട്ടുള്ള ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് സോഹൻറോയ്. പാരിസ്ഥിതിക രംഗത്തും വ്യവസായരംഗത്തും നിരവധി സമൂലമായമാറ്റങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.പരിസ്ഥിതി സംബന്ധമായ വിവിധ പ്രശ്നങ്ങളെ വിഷയമാക്കിയ
അദ്ദേഹത്തിന്റെ ഡാംസ് - ദ ലെത്തൽ വാട്ടർ ബോംബ്‌സ്  എന്നഡോക്യുമെന്ററി,23 അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കി . 2021 ൽആലപ്പാട് കരിമണൽ ഖനനം പ്രമേയമാക്കി അദ്ദേഹം സംവിധാനം ചെയ്ത ബ്ലാക്ക് സാൻഡ്  എന്ന മറ്റൊരു ഡോക്യുമെന്ററി, അമ്പതോളം അന്താരാഷ്ട്രപുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപക ചെയർമാൻ കൂടിയായ അദ്ദേഹം,പാരിസ്ഥിതിക സൗഹൃദപരമായഗ്രീൻ വിഷൻ പദ്ധതിയുടെ ഭാഗമായിസുസ്ഥിര മാരിടൈം സൊല്യൂഷനുകളും, ബലാസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റും (ബിഡബ്ല്യൂ ടി എസ് ) ഉൾപ്പെടെയുള്ള ആയിരത്തി അഞ്ഞൂറോളം റെട്രോഫിറ്റ്എൻജിനീറിങ് പ്രോജക്ടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. 2019 ൽ ഗ്രീസിലെ
ഏതൻസിൽ നടന്ന അന്താരാഷ്ട്ര ഗ്രീൻ ഷിപ്പിങ് ആൻഡ് ടെക്‌നോളജിഉച്ചകോടിയിൽ ഏരീസ് ഗ്രീൻ സൊലൂഷ്യൻസിന് മികച്ച ഗ്രീൻ മാരിടൈംകൺസൽടന്റ് അവാർഡ് ലഭിച്ചിരുന്നു. സൗരോർജ്ജത്തിലേക്ക് മാറാൻസന്നദ്ധരായ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ഏരീസ് റിന്യൂവബിൾആൻഡ് ഇന്റഗ്രേറ്റഡ് സോളാർ എനർജി ഡിവിഷൻ ആരംഭിക്കുവാനും ഡോ.
റോയിയുടെ നേതൃത്വത്തിൽ സാധിച്ചിട്ടുണ്ട്. ലോകത്തു തന്നെ ആദ്യത്തെസോളാർ എ സി ബെഡ്, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്റ്റീൽഹൗസ്‌ബോട്ട് -BOTEL എന്നിവ ഏരിസ് ഗ്രൂപ്പിന്റെ മുൻകാല പരിസ്ഥിതിസൗഹൃദ നിർമ്മാണങ്ങളിൽ ചിലതാണ്.

ജീവനക്കാർക്കായി ഒട്ടേറെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും സ്ഥാപനം നടപ്പിലാക്കിയിട്ടുണ്ട് . മൂന്നു വർഷം പൂർത്തിയാക്കിയ എല്ലാജീവനക്കാരുടെയും മാതാപിതാക്കൾക്ക് പെൻഷൻ,ജീവനക്കാരുടെ വീട്ടുജോലി ചെയ്യുന്ന ഭാര്യമാർക്ക് ശമ്പളം , അൻപത് ശതമാനംലാഭവിഹിതം ജീവനക്കാർക്ക് വിതരണം ചെയ്യുന്ന പദ്ധതി , ജീവനക്കാരുടെ
അപ്രതീക്ഷിത വിയോഗത്തിൽ അവരുടെ രക്ഷിതാക്കൾക്ക് നൽകുന്നസാമ്പത്തിക സുരക്ഷ, വിദ്യാഭ്യാസ അലവൻസുകൾ, മുതിർന്ന ജീവനക്കാർക്ക്വീട്, ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സ്‌കോളർഷിപ്പുകൾ,പ്രതിഭാസമ്പത്ത് വർദ്ധിപ്പിക്കാനുള്ള പരിശീലനം, ജീവനക്കാരുടെ സന്തോഷംലക്ഷ്യമാക്കിയുള്ള പ്രത്യേക ഹാപ്പിനെസ്സ് ഡിപ്പാർട്‌മെന്റ്
തുടങ്ങിയവ അവയിൽ ചിലതാണ്.ഇതോടൊപ്പം തന്നെ, പ്രകൃതി ദുരന്തങ്ങളിൽ പെട്ട് ജീവിതം നഷ്ടമായവർക്കുള്ളപുനരധിവാസ പ്രവർത്തനങ്ങൾ, പിന്നോക്ക മേഖലകളിലെ വിദ്യാലയങ്ങളുടെനടത്തിപ്പ്, സാമ്പത്തികമായി തകർന്ന കുടുംബങ്ങളിൽ നിന്നുള്ള
വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് എന്നിങ്ങനെ പൊതുവായസാമൂഹികക്ഷേമ പ്രവർത്തികളും ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തു നടത്തിവരുന്നുണ്ട്.

നാലുവർഷത്തെ സൈനിക സേവനത്തിന് ശേഷം വിരമിക്കുന്നഅഗ്‌നിവീരന്മാർക്ക് ഏരിസ് ഗ്രൂപ്പ് സ്ഥാപനങ്ങളിൽ പത്ത് ശതമാനംറിസർവേഷനും സോഹൻ റോയ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
തൊഴിൽരംഗത്തും വിനോദരംഗത്തും നിരവധി പുതിയ ആശയങ്ങൾഅവതരിപ്പിച്ച് നടപ്പിൽ വരുത്താനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. മാനവവിഭവശേഷിയെ കൃത്യമായി ഉപയോഗപ്പെടുത്തി ഏതൊരുസ്ഥാപനത്തിന്റെയും കാര്യക്ഷമത ഗണ്യമായി മെച്ചപ്പെടുത്തുവാനുതകുന്ന
എഫിസം ( എഫിഷ്യൻസി ഇംപ്രൂവ്‌മെന്റ് സിസ്റ്റംസ് മാനേജ്‌മെന്റ് ) എന്ന ഒരുസോഫ്റ്റ്‌വെയറിന് അദ്ദേഹം രൂപം നൽകുകയുണ്ടായി. ഒൻപത്വർഷങ്ങൾക്കു മുൻപ് സ്വന്തം സ്ഥാപനത്തിൽ ഇത് നടപ്പിൽവരുത്തിത്തുടങ്ങുകയും, അതുവഴി സാമൂദ്രിക വ്യവസായ രംഗത്തെഅഞ്ചോളം മേഖലകളിൽ ലോകത്തെ ഒന്നാം സ്ഥാനത്തേക്ക് സ്വന്തം സ്ഥാപനത്തെഎത്തിക്കുകയും ചെയ്തു. ഇന്ത്യയിലെ വിനോദരംഗമടക്കമുള്ള മേഖലകളിൽവൻ വിദേശനിക്ഷേപം സാധ്യമാക്കുകയും അതിലൂടെ വൺ ഡോളർ വൺറുപ്പീ എന്ന ലക്ഷ്യം ഭാവിയിൽ കൈവരിക്കുകയും ചെയ്യുക എന്നത്അദ്ദേഹത്തിന്റെ ഒരു സ്വപ്നമായിരുന്നു. അതിനായിഇൻഡിവുഡ്ബില്ല്യണയേഴ്‌സ് ക്ലബ്ബ്  എന്ന പേരിൽ ശതകോടീശ്വരന്മാരുടെ ഒരുകൂട്ടായ്മയ്ക്ക് രൂപം നൽകുകയും അതിന് ഇന്ത്യയിലും വിദേശത്തും നിരവധിചാപ്റ്ററുകൾ ആരംഭിക്കുകയും ചെയ്തു. കൂടാതെ, ഇന്ത്യൻ ചലച്ചിത്രവ്യവസായത്തെ 'ഇൻഡിവുഡ് ' എന്ന ഒരു ബ്രാൻഡിനു കീഴിൽ സമന്വയിപ്പിച്ച്ഹോളിവുഡിന് തുല്യമാക്കുകയും അതുവഴി ഭാരതത്തിന്റെ സിനിമാമേഖലയെയാകെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തിക്കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അദ്ദേഹംആരംഭിച്ച പത്ത് ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള പ്രോജക്റ്റ്ഇൻഡിവുഡ്എന്ന പദ്ധതിയും ഭാരതത്തിലെ ചലച്ചിത്ര വ്യവസായത്തിന് ഒരുമികച്ച മാതൃകയായി.

ഇത്തരത്തിൽ വിനോദ വ്യവസായ രംഗത്തെ വിവിധ തലങ്ങളിലുള്ള ഡോ.സോഹൻ റോയിയുടെ സംഭാവനകളാണ് ഈ പുരസ്‌കാരത്തിലേക്ക്അദ്ദേഹത്തെ നയിച്ചതെന്ന് സംഘാടകർ അറിയിച്ചു.