ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ബ്ലഡ് ഡോണ്‍ര്‍സ് കേരള യു എ ഇദുബായ്, കരാമ ADCB മെട്രോ സ്റ്റേഷന്‍ പരിസരത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.വൈകുനേരം4 മുതല്‍ രാത്രി 9 വരെ നടന്ന ക്യാമ്പില്‍ 100ഇല്‍ പരം ആളുകള്‍ പങ്കെടുക്കുകയും 60ഓളം പേര് രക്തം ദാനംചെയ്യുകയും ചെയ്തു. ബി ഡി കെ യു എ ഇ ഭാരവാഹികള്‍ ആയ പ്രയാഗ് പേരാമ്പ്ര, ഉണ്ണി , ഗോവിന്ദ്
എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

കനത്ത ചൂട് കാലാവസ്ഥയിലും രക്ത ദാനത്തിന്റെ മാഹാത്മ്യം മനസിലാക്കിക്കൊണ്ട് രക്തദാനം ചെയ്യാന്‍ എത്തിച്ചേര്‍ന്ന എല്ലാവരോടും ഭാരവാഹികള്‍ നന്ദി അറിയിച്ചു.രക്തദാനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഈ നമ്പറില്‍ ബന്ധപെടുക

055 2010 373 ഉണ്ണി
055 719 5610 പ്രയാഗ്