ദുബായ്: ഇന്ത്യയുടെ 78 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു വേറിട്ടൊരു സേവന പദ്ധതിയുമായിഇ-നെസ്റ്റ് പ്രവര്‍ത്തകര്‍. കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഇന്റര്‍നാഷണല്‍അക്കാദമി ആന്‍ഡ് റിസേര്‍ച് സെന്ററി (നിയാര്‍ക് ) ലെ പാവപ്പെട്ട ഭിന്നശേഷിക്കാരായ കുട്ടികളെയും നിര്‍ധനകിടപ്പു രോഗികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ 'നെസ്റ്റ് ഹെല്‍പ് ചലഞ്ചു് 'എന്ന പേരില്‍ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന് തുടക്കമിട്ടു. ആഗസ്ത് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ്കാമ്പയിന്‍. ഈ കാമ്പയിനിലൂടെ നെസ്റ്റ് അഭ്യുദയ കാംക്ഷികള്‍ക്കു നെസ്റ്റിലെ കുരുന്നുകളെയുംരോഗികളെയും വ്യക്തിപരമായി സഹായിക്കാം.

ഇ-നെസ്റ്റ് സ്വാതന്ത്ര്യ ദിന സംഗമത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ കാമ്പയിന്റെ പ്രചാരണപരിപാടിക്ക് തുടക്കം കുറിച്ചു. ഇതോടനുബന്ധിച്ചുള്ള ബ്രോഷര്‍ പ്രകാശനം പ്രമുഖ ശിശുരോഗ വിദഗ്ധന്‍ഡോ.ബാബു റഫീഖ് നിര്‍വഹിച്ചു. ഇ-നെസ്റ്റ് ചെയര്‍മാന്‍ അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു.

നെസ്റ്റ്-നിയാര്‍ക് പദ്ധതികളെ കുറിച്ച് മാനേജിങ് കമ്മറ്റി അംഗം അബ്ദുല്‍ ഖാലിഖ് വിശദീകരിച്ചു. ഇ-നെസ്റ്റ്സിക്രട്ടറി ജലീല്‍ മശ്ഹൂര്‍ തങ്ങള്‍, ഒ.പി.അബൂബക്കര്‍, പി എം ചന്ദ്രന്‍, ശമീല്‍ പള്ളിക്കര, സുനില്‍ ,നിസാര്‍ കളത്തില്‍, നബീല്‍ നാരങ്ങോളി,ഷഫീഖ് സംസം, മൊയ്ദു പേരാമ്പ്ര, സംജിദ്, അബ്ദുല്‍ ഗഫൂര്‍എന്നിവര്‍ സംബന്ധിച്ചു.കാമ്പയിന്‍ കണ്‍വീനര്‍ ഷഹീര്‍ പി കെ സ്വാഗതവും, മുസ്തഫ പൂക്കാട് നന്ദിയും പറഞ്ഞു.

നെസ്റ്റിനു കീഴില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഭിന്ന ശേഷി കുട്ടികള്‍ക്കുള്ള ഉന്നമനത്തിനായുള്ളനെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി (നിയാര്‍ക്) നു പുറമെ, സര്‍ക്കാരിന്റെ മേല്‍ നോട്ടത്തില്‍ അനാഥരായഭിന്ന ശേഷികുട്ടികളെ പരിചരിക്കുന്ന നെസ്റ്റ് കെയര്‍ ഹോം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ്സെന്റര്‍ എന്നിവ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.