ഫുജൈറ: എത്ര വലിയ അക്കാഢമിക് വിജയവും പദവികളും നേട്ടങ്ങളും ലഭ്യമായാലും നമുക്ക് പുറമെ അതിനു പിന്നിലെ ത്യാഗവും കഠിനാധ്വാനവും പ്രോല്‍സാഹനവും മാര്‍ഗ്ഗദര്‍ശനവും കരുതലുമായി പ്രവര്‍ത്തിച്ച മതാപിതാക്കളെയും ഗുരുക്കളെയും ഒരിക്കലും വിസ്മരിച്ചു പോകരുതെന്ന് യുവ എം എല്‍ എ ചാണ്ടി ഉമ്മന്‍ പറഞ്ഞു. നമ്മുടെ ജീവിതത്തില്‍ അവര്‍ക്ക് എത്രമാത്രം സ്വധീനമുണ്ടെന്ന് അവരുടെ അസാനിധ്യത്തില്‍ മാത്രമെ മനസ്സിലാവുകയുള്ളു. ഞാനിപ്പോള്‍ അന് അനുഭവത്തില്‍ തിരിച്ചറിയുന്ന അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍കാസ് ഫുജൈറ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകായിരുന്നു ചാണ്ടി ഉമ്മന്‍.എസ്സ എസ് എസ് ല്‍ സിiപ്ലസ് ടു, സിബിഎസി പത്താം തരം പരീക്ഷകളില്‍ ഫുജൈറയിലും സമീപ പ്രദേശങ്ങളിലും നിന്നുമായി 120 ലധികം കട്ടികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇന്‍കാസ് ഫുജൈറ പ്രസിഡണ്ട് ജോജു മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി കെ.സി അബൂബക്കര്‍ സ്വാഗതം ആശംസിച്ചു. ഡോക്ടര്‍ സൗമ്യ സരിന്‍ വിശിഷ്ട അതിഥിയായിരുന്നു. പ്രഥമ ഉമ്മന്‍ചാണ്ടി മാധ്യമ അവാര്‍ഡ് അഡ്വ. ചാണ്ടി ഉമ്മനില്‍ നിന്ന് ജയ് ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് ഹെഡ് എല്‍വിസ് ചുമ്മാര്‍ ഏറ്റുവാങ്ങി.

ബിസിനസ് മേഖലയില്‍ പ്രാഗല്ഭ്യം തെളിയിച്ച പ്രമുഖരെയും കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മുന്‍പ്രസിഡണ്ട് കെസി അബൂബക്കറിനെയും ചടങ്ങില്‍ ആദരിച്ചു. ഒപ്പം വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകരെയും ചടങ്ങില്‍ ആദരിക്കുക ഉണ്ടായി. ഡോക്ടര്‍ സൗമ്യ സരിന്‍, ഇന്‍കാസ് യുഎഇ പ്രസിഡണ്ട് ശ്രീ സുനില്‍ അസ്സീസ്, ഡോക്ടര്‍ പുത്തൂര്‍ റഹ്മാന്‍, യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ, സഞ്ജു പിള്ള,അശോക് കുമാര്‍ എന്നിവരും പുന്നക്കല്‍ മുഹമ്മദാലി,ഷാജി കാസ്മി, ബിജോയ് ഇഞ്ചിപ്പറമ്പില്‍, ലെസ്റ്റിന്‍ ഉണ്ണി, നാസര്‍ പാണ്ടിക്കാട് എന്നിവരും ആശംസകള്‍ അറിയിച്ചു. മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമ്മേളനം വര്‍ണ്ണാഭമായ കലാപരിപാടികളോടെ സമാപിച്ചു. ജിതീഷ് നമ്പറോന്‍, ഉസ്മാന്‍ ചൂരക്കോട്, അനീഷ് ആന്റണി, അജീഷ് പാലക്കാട്, അയൂബ് തൃശ്ശൂര്‍, മോനി ചാക്കോ നാസര്‍ പറമ്പില്‍ അനന്തന്‍ പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.

Video link

https://drive.google.com/file/d/1RPvfISOW3WJRSf81CXPD0P35SHRf5EoJ/view?usp=sharing