- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് സൗകര്യം പ്രവാസികള്‍ പ്രയോജനപ്പെടുത്തണം: കെ. സുധാകരന്
ദുബായ്: നിയമവിരുദ്ധ താമസക്കാര്‍ക്ക് പിഴയൊടുക്കാതെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യം വിടാനും രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരാനും അവസരം നല്‍കുന്നതിന് സെപ്തംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന് പറഞ്ഞു. യു. എ. ഇ ഗള്‍ഫ് ഭരണാധികാരികള്‍ പ്രവാസി സുഹത്തോട് കാണിക്കുന്ന കരുതലിന്റെയും കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ഭാഗമായുള്ള ഇത്തരം നടപടികള്‍ സ്വാഗതാര്മാണെന്നും ഇന്‍കാസ് യുഎഇ കമ്മിറ്റി പ്രതിനിധി […]
ദുബായ്: നിയമവിരുദ്ധ താമസക്കാര്‍ക്ക് പിഴയൊടുക്കാതെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യം വിടാനും രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരാനും അവസരം നല്‍കുന്നതിന് സെപ്തംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന് പറഞ്ഞു.
യു. എ. ഇ ഗള്‍ഫ് ഭരണാധികാരികള്‍ പ്രവാസി സുഹത്തോട് കാണിക്കുന്ന കരുതലിന്റെയും കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ഭാഗമായുള്ള ഇത്തരം നടപടികള്‍ സ്വാഗതാര്മാണെന്നും ഇന്‍കാസ് യുഎഇ കമ്മിറ്റി പ്രതിനിധി സംഘവുമായി എറണാംകുളത്ത് വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. പൊതുമാപ്പ് കാലയവളില്‍ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുളള നടപടികളും പദ്ധതികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആവശ്യമായ സഹായങ്ങള്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം.
ഇന്‍കാസ് യു എ ഇ കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് സുനില്‍ അസീസ് ,ജനറല്‍ സെക്രട്ടറിമാരായ കെ.സി അബൂബക്കര്‍ , ബി.എ നാസര്‍, മുന്‍ പ്രസിഡണ്ട് മഹാദേവന് വാഴശ്ശേരിയില്‍, കെ.പി.സി.സി സംഘടനാ ചുമതലെയുള്ള ജനറല്‍ സെക്രട്ടറി അഡ്വ. എം ലിജു, ഇന്‍കാസ് ചുമതലയുള്ള വൈസ് പ്രസിഡണ്ട് വി.പി സജീന്ദ്രന്, ജനറല്‍ സെക്രട്ടറി എം എം നസീര്‍, ഇന്‍കാസ് നേതാക്കളായ എന്‍.പി രാമചന്ദ്രന്, ഷാജി കാസ്മി, ടി.എ നാസ്സര്‍, ഫൈസല്‍ തഹാനി,അബ്ദുള്‍ മജീദ്, പ്രകാശ്,സുബൈര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.