- Home
- /
- Emirates
- /
- Association
വയനാട് ദുരിതാശ്വാസം: ഫണ്ട് സമാഹരണത്തില്‍ പങ്കാളിയായി കെഎംസിസിയും
ദുബൈ: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഓണ്‍ലൈന്‍ വഴിയുള്ള ഫണ്ട് സമാഹരണത്തില്‍ പങ്കാളിയായി ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയും രംഗത്ത്. പ്രത്യേകമായി നിര്‍മ്മിച്ച ആപ് വഴിയാണ് മുസ്ലിം ലീഗ് ക്രൗഡ് ഫണ്ടിംഗ് നടത്തിവരുന്നത്. കെഎംസിസിയുടെ വിവിധ നിയോജക മണ്ഡലം കമ്മിറ്റികള്‍ മുഖേന ഓരോ പ്രവര്‍ത്തകനില്‍ നിന്നും ഒരു ദിവസത്തെ വേതനം സമാഹരിക്കുന്നതിലൂടെ 25ലക്ഷം രൂപയാണ് കോഴിക്കോട് ജില്ലാ കെഎംസിസി ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ജില്ലാ ആക്ടി. പ്രസിഡണ്ട് […]
- Share
- Tweet
- Telegram
- LinkedIniiiii
ദുബൈ: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഓണ്‍ലൈന്‍ വഴിയുള്ള ഫണ്ട് സമാഹരണത്തില്‍ പങ്കാളിയായി ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയും രംഗത്ത്. പ്രത്യേകമായി നിര്‍മ്മിച്ച ആപ് വഴിയാണ് മുസ്ലിം ലീഗ് ക്രൗഡ് ഫണ്ടിംഗ് നടത്തിവരുന്നത്. കെഎംസിസിയുടെ വിവിധ നിയോജക മണ്ഡലം കമ്മിറ്റികള്‍ മുഖേന ഓരോ പ്രവര്‍ത്തകനില്‍ നിന്നും ഒരു ദിവസത്തെ വേതനം സമാഹരിക്കുന്നതിലൂടെ 25ലക്ഷം രൂപയാണ് കോഴിക്കോട് ജില്ലാ കെഎംസിസി ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ജില്ലാ ആക്ടി. പ്രസിഡണ്ട് തെക്കയില്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹസന് ചാലില്‍ ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ ഏറാമല പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ സ്വാഗതവും ട്രഷറര്‍ ഹംസ കാവില്‍ നന്ദി പറഞ്ഞു. ഇസ്മായില്‍ ചെരുപ്പേരി, അഹമ്മദ് ബിച്ചി, എ.പി മൊയ്തീന് കോയ ഹാജി, മൊയ്തു അരൂര്‍, കെ.പി അബ്ദുല്‍ വഹാബ്, ഷംസുദ്ദീന് മാത്തോട്ടം, യു.പി സിദ്ദീഖ്, സറീജ് ചീക്കിലോട്, പി.കെ മുഹമ്മദ് (നാദാപുരം), നൗഷാദ് ചള്ളയില്‍ (വടകര), കരീം വേളം (കുറ്റ്യാടി), നജ്മല്‍ മേപ്പയൂര്‍ (പേരാമ്പ്ര), റിഷാദ് മാമ്പൊയില്‍ (ബാലുശ്ശേരി), നാസിം പാണക്കാട് (കൊയിലാണ്ടി), ഫാസില്‍ കാവുങ്ങല്‍ (എലത്തൂര്‍), ഹക്കീം മാങ്കാവ് (സിറ്റി), എന്‍.സി ജലീഷ് (ബേപ്പൂര്‍), ഷമീര്‍ (കുന്ദമംഗലം), ഒ.കെ സലാം (കൊടുവള്ളി), നസീര്‍ കരിമ്പയില്‍ (തിരുവമ്പാടി) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.