- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: മലബാര്‍ പ്രവാസി
ദുബായ്: വയനാട് ചൂരല്‍ മാള മുണ്ടക്കൈയില്‍ ഈയിടെ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മലബാര്‍ പ്രവാസി (യു എ ഇ) ആവശ്യപ്പെട്ടു.കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു പ്രകൃതി ദുരന്തമാണ് മുണ്ടക്കൈയില്‍ നടന്നത്.ഒരു ഗ്രാമവും, ഗ്രാമവാസികളും പാടെ നാമാവശേഷമായ ദുരന്തത്തിനാണ് കേരളം സാക്ഷിയായത്.ഒട്ടനവധിയാളുകള്ക്കു, അവരുടെ വീടും കുടുംബവും, നാട് തന്നെയും നഷ്ടമായി. ദുരന്തത്തിന് ശേഷംനടന്ന സന്നദ്ധ പ്രവര്ത്തനനങ്ങളില് ഇന്ത്യന്‍ സൈന്യവും, പോലീസും, ഫോറസ്ററ് ഉദ്യോഗസ്ഥരും,സാമൂഹ്യ പ്രവര്‍ത്തകരും, നാട്ടുകാരും ചെയ്ത സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുന്നതാണ്. പുനരധിവാസപ്രവര്‍ത്തനങ്ങളിലും ഇവരുടെയെല്ലാം സഹകരണമുണ്ടാകണം. ഇത്രയും […]
ദുബായ്: വയനാട് ചൂരല്‍ മാള മുണ്ടക്കൈയില്‍ ഈയിടെ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മലബാര്‍ പ്രവാസി (യു എ ഇ) ആവശ്യപ്പെട്ടു.കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു പ്രകൃതി ദുരന്തമാണ് മുണ്ടക്കൈയില്‍ നടന്നത്.ഒരു ഗ്രാമവും, ഗ്രാമവാസികളും പാടെ നാമാവശേഷമായ ദുരന്തത്തിനാണ് കേരളം സാക്ഷിയായത്.ഒട്ടനവധിയാളുകള്ക്കു, അവരുടെ വീടും കുടുംബവും, നാട് തന്നെയും നഷ്ടമായി. ദുരന്തത്തിന് ശേഷംനടന്ന സന്നദ്ധ പ്രവര്ത്തനനങ്ങളില് ഇന്ത്യന്‍ സൈന്യവും, പോലീസും, ഫോറസ്ററ് ഉദ്യോഗസ്ഥരും,സാമൂഹ്യ പ്രവര്‍ത്തകരും, നാട്ടുകാരും ചെയ്ത സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുന്നതാണ്. പുനരധിവാസപ്രവര്‍ത്തനങ്ങളിലും ഇവരുടെയെല്ലാം സഹകരണമുണ്ടാകണം.
ഇത്രയും ഭീതി ദായകമായ ദുരന്തം കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. ഇതുമൂലം,പുനരധിവാസ പ്രവര്‍ത്തികള്‍ക്ക് വിദേശ രാഷ്ട്രങ്ങളുടെയും, അന്ത രാഷ്ട്ര സംഘടനകളുടെയുംസഹായങ്ങള് ലഭ്യമാകാന്‍ അത് പ്രയോജനപ്രദമാകും. അടുത്ത ദിവസങ്ങളില്‍ സ്ഥലത്തെത്തുന്നപ്രധാന മന്ത്രിയുടെ സന്ദര്‍ശന വേളയിലെങ്കിലും ഇത്തരമൊരു പ്രഖ്യാപനമുണ്ടാകുമെന്നുപ്രതീക്ഷിക്കുന്നതായും മലബാര്‍ പ്രവാസി ഭാരവാഹികള്‍ പറഞ്ഞു. മേലിലും ഇത്തരം പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി കാണാനും മുന്‍കരുതലുകള്‍ എടുക്കാനുമുള്ള ജാഗ്രത കൈക്കൊള്ളാന്കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥന്മാരും മുന്‍കൈയെടുക്കണമെന്നും
യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡണ്ട് ജമീല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. മോഹന്‍ എസ് വെങ്കിട്ട്, അഡ്വ.മുഹമ്മദ് സാജിദ്,രാജന് കൊളാവിപാലം, മലയില്‍ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.