- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൊമ്പരമായി ഡോ. ബിന്ദുവിന്റെ വേര്‍പാട്:പ്രവാസ ലോകത്തും നാടിനും നഷ്ടമായത് പ്രമുഖ ജനപ്രിയ ഡോക്ടറെ
ദുബായ്: സ്വപ്നവീടിന്റെ അവസാനവട്ട ഒരുക്കത്തിനായുള്ള യാത്രയിലായിരുന്നു ഡോക്ടര്‍ ബിന്ദു ഫിലിപ്പ്. തിങ്കളാഴ്ച കാലത്ത് ദുബായില്‍ നിന്ന് എത്തിയ ഡോക്ടര്‍, സ്വദേശമായ ചന്ദനപ്പള്ളിയിലേക്ക് മടങ്ങും വഴി ,വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം. ചടയമംഗലം കമ്പംമേട് സ്ഥലത്ത് വച്ചാണ് വാഹനം അപകടത്തില്‍ പെടുന്നത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മെയ് 4 ന് വീട് പൂര്‍ത്തീകരിച്ച് മാറുന്നതിനുള്ള ഒരുക്കത്തിലായിരുന്നു . നാല് ദിവസത്തെ അവധിയില്‍ എത്തിയതാണ്.അപകടം രാവിലെ അഞ്ചരയോടടുത്തായിരുന്നു. വീഴ്ചയില്‍ ഡോക്ടറുടെ ഷോള്‍ഡറിനും കഴുത്തിനും സമീപമായി ഗ്ലാസ് കൊണ്ടുള്ള മുറിവുണ്ടായതായി പറയപ്പെടുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു എങ്കിലും മരണപ്പെട്ടിരുന്നു .തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഇടത്തിട്ടയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
ഡോക്ടര്‍ ബിന്ദു ഫിലിപ്പ് 2012-ല്‍ കാസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ ഗ്രാജുവേറ്റ് ചെയ്ത ഗൈനക്കോളജിസ്റ്റാണ്.ആദ്യകാലത്ത് കേരളത്തിലെ പ്രശസ്തമായ ഗൈനക്കോളജി, ഇന്‍ഫെര്‍ട്ടിലിറ്റി ആശുപത്രിയില്‍ ജോലി ചെയ്ത ശേഷം മൗണ്ട് സീയോന്‍ മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയിരുന്നു.
ആറ് വര്‍ഷമായി ഷാര്‍ജിലെ ബുഹൈറ എന്‍.എം.സി. മെഡിക്കല്‍ സെന്ററില്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റായി ജോലിചെയ്തു വരികയായിരുന്നു.ഉന്നത ഗൈനക്കോളജിക് പരിചരണം, പ്രഗ്‌നന്‌സി കണ്ട്രോള്‍, സീസേറിയന്‍ ഡെലിവറികള്‍ എന്നിവയില്‍ പരിചയസമ്പന്നയായ ഡോക്ടര്‍ ബിന്ദു, ഗര്‍ഭകാലത്തെ തുടര്‍ന്നുള്ള പെരുമാറ്റ രോഗങ്ങള്‍, സിസിടി എന്നിവയുമായി ബന്ധപ്പെട്ട ചികിത്സയില്‍ ആയിരകണക്കിന് രോഗികളെ പരിപാലിച്ചു .
എട്ട് വര്‍ഷം മുന്‍പ് ദുബൈയില്‍ എത്തിയ ഡോക്ടര്‍ അല്‍ നഹ്ദയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് സാധാരണ ഡെലിവറികളും സീസേറിയന്‍ ഡെലിവറികളും ഉള്‍പ്പെടെ നടത്തി ഈ മേഖലയില്‍ അറിയപ്പെടുന്ന ഡോക്ടറായി പേരെടുത്തിരുന്നു.
ഇന്ത്യയിലെ ഫെഡറേഷന്‍ ഓഫ് ഓബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയുടെ (FOGSI) അംഗവും ട്രാവന്‍കോര്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടറും കൂടിയാണ്.
ഉയര്‍ന്ന അപകടസാധിത ഗര്‍ഭകാല പരിചരണത്തിലും , വീണ്ടും ഗര്‍ഭധാരണ നഷ്ടം, പി.സി.ഒ.ഡി (PCOD) മുതലായവയില്‍ പരിചയസമ്പന്നയായിരുന്നു .ഗൈനക്കോളജിക്കല്‍ പരിചരണത്തില്‍, ഗര്‍ഭധാരണ മുമ്പും ശേഷം സ്‌ക്രീനിംഗ് പരീക്ഷണങ്ങളിലും, സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിങ്ങില്‍ തുടങ്ങി വിദഗ്ദയായ ഡോക്ടര്‍ സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടെയും ആദരവ് നേടിയിരുന്നു.
ചന്ദനപ്പള്ളി ഗവണ്‍മെന്റ് ,കോന്നി എസ് എസ് എം (ബിലിവേഴ്‌സ്) ഹോസ്പിറ്റലുകളില്‍ സേവനമനുഷ്ഠിച്ചിരുന്നപ്പോള്‍ സ്വദേശത്തെ രോഗികള്‍ക്ക് ഏറെ പ്രിയപ്പെട്ട തങ്ങളുടെ ഡോക്ടര്‍ മോളായിരുന്നു.
അക്കാലത്ത് ചികിത്സ തേടി വീട്ടിലെത്തുന്ന രോഗികള്‍ക്ക് സ്‌നേഹവും പരിചരണവും സൗജന്യമായി ലഭിച്ചിരുന്നു. ഏത് സമയത്തുംസമീപിക്കാമായിരുന്ന ഡോക്ടറെ തേടിയെത്തിയിരുന്നത് നൂറുകണക്കിന് ആളുകളായിരുന്നു. രോഗികളെ ക്ഷമയോടെ കേട്ട് ഇരിക്കുകയും ,നിര്‍ദ്ദേശങ്ങള്‍ക്ക് ഒപ്പം മരുന്നും കുറിക്കുകയായിരുന്നു പതിവ്.വിദേശത്തും ഒട്ടേറെ രോഗികള്‍ ഡോക്ടറുടെ അപ്പോയ്‌മെന്റ് തേടി കാത്തിരിക്കുകയാണ്.
പ്രവാസത്തിലായിരിക്കുമ്പോഴും നാട്ടില്‍ നിന്നും കണ്‍സള്‍ട്ടന്റെ ചെയ്യാനായി ദൈനേന നിരവധി പേര് ഫോണിലും വിളിക്കുമായിരുന്നു . അത്‌കൊണ്ട് തന്നെ ഈ വിയോഗം അപ്രതീക്ഷിതവും അതീവ സങ്കടകരവുമാണ് നാടിനും നാട്ടുകാര്‍ക്കും പ്രവാസലോകത്തും.
സാമൂഹ്യ പ്രവര്‍ത്തകനുംസംഘാടകനുമായി നിറഞ്ഞ് നിന്ന ഡോക്ടറുടെ ഭര്‍ത്താവ് അജി പി വര്‍ഗ്ഗീസ് വിടവാങ്ങിയിട്ട് രണ്ടു വര്‍ഷം തികയും മുന്‍പാണ് , നാടിനെ ഞെട്ടിച്ച് പ്രിയപ്പെട്ട ഡോക്ടറുടെ വിയോഗമെത്തുന്നത്.48 വയസ്സായിരുന്നു.നാളെ (ബുധന്‍)രാവിലെ 10 30 ന് ചന്ദനപ്പള്ളി വലിയപള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.മക്കള്‍ ഏയ്ജലീനാ( മീഡിയ ആന്റ് കമ്യൂകണിക്കേഷന്‍ സ്റ്റുഡന്റ് ,
Heriot watt university DUBAI), വീനസ്(എംബിബിഎസ് വിദ്യാര്‍ത്ഥി , SUT മെഡിക്കല്‍ കോളേജ് TVM)