- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിടങ്ങൾ പെട്ടെന്ന് കുലുങ്ങി; ആളുകൾ ഭയന്ന് പുറത്തേക്കിറങ്ങി; നോക്കിയപ്പോൾ കണ്ടത്; മസ്കറ്റിൽ ഭൂചലനം; 2.5 തീവ്രത രേഖപ്പെടുത്തി; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
മസ്കറ്റ്: ഒമാൻ തലസ്ഥാനമായ മസ്കറ്റിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മസ്കറ്റ് സിറ്റിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
ഭൂചലനത്തെ തുടർന്ന് ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. പെട്ടെന്ന് കെട്ടിടങ്ങൾ ഒരുമിച്ച് കുലുങ്ങിയപ്പോൾ ആണ് ഭൂചലനം ജനങ്ങൾ ശ്രദ്ധിക്കുന്നത്. ഉടനെ പരിഭ്രാന്തരായ ആളുകൾ പുറത്തേക്ക് ഇറങ്ങുകയായിരിന്നു. വേറെ അനിഷ്ഠ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Next Story