- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം; എല്ലാ...വെല്ലുവിളികളെയും അതിജീവിക്കാൻ രാജ്യത്തിന് കരുത്തുണ്ട്; ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്

ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ (ഈദ് അൽ ഫിത്തർ) ആശംസകൾ നേർന്നു. പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ യുഎഇക്ക് കരുത്തുണ്ടെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.
എമിറേറ്റ്സ് ഭരണാധികാരികൾക്കും യുഎഇയിലെ ജനങ്ങൾക്കും ആഗോള മുസ്ലിം സമൂഹത്തിനും ശൈഖ് മുഹമ്മദ് ഊഷ്മളമായ പെരുന്നാൾ ആശംസകൾ നേർന്നു. ജനങ്ങളുടെ ഐക്യവും വിശ്വസ്തതയുമാണ് രാജ്യത്തിന്റെ യഥാർത്ഥ കരുത്തെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രതിസന്ധികൾക്കിടയിലും സമാധാനപരവും സമൃദ്ധവുമായ ഭാവിയിലേക്ക് യുഎഇ കുതിപ്പ് തുടരുമെന്നും മേഖലയിലെ തടസ്സങ്ങളെ മറികടക്കാൻ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇത്തവണ ഈദ്ഗാഹുകളിലോ പൊതുസ്ഥലങ്ങളിലോ പെരുന്നാൾ നമസ്കാരം അനുവദിച്ചിരുന്നില്ല. പകരം രാജ്യത്തുടനീളമുള്ള നൂറുകണക്കിന് പള്ളികളിലാണ് വിശ്വാസികൾ നമസ്കാരത്തിനായി ഒത്തുകൂടിയത്. പ്രാർത്ഥനയ്ക്ക് എത്തുന്നവർ സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ നടന്ന പ്രത്യേക പെരുന്നാൾ നമസ്കാരങ്ങളിൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് യുഎഇയിലെ വിവിധ പള്ളികളിൽ പങ്കെടുത്തത്.


