- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീച്ചിൽ കളിച്ചു കൊണ്ടിരിക്കെ കൂറ്റൻ തിരമാല ഇരച്ചെത്തി; തിരമാലയിൽ അകപ്പെട്ട് വിദ്യാർത്ഥി; അലറി വിളിച്ച് കുട്ടികൾ; പിന്നാലെ അമ്മയുടെ മുന്നിൽ വച്ച് 15 കാരന് ദാരുണാന്ത്യം
ദുബായ്: കൂറ്റൻ തിരമാലയിൽപ്പെട്ട് മലയാളി വിദ്യാർത്ഥി മുങ്ങിമരിച്ചു. ദുബൈയിലാണ് സംഭവം നടന്നത്. കാസർകോട് സ്വദേശി അഹ്മദ് അബ്ദുല്ല മഫാസാണ് (15) മരിച്ചത്. ദുബായ് ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. കൂടെ ഉണ്ടായിരുന്ന സഹോദരിയെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച ദുബായിലെ അൽ മംസാർ ബീച്ചിൽ അവധി ആഘോഷിക്കാനായി എത്തിയത് ആയിരിന്നു മഫാസും കുടുംബവും. ബീച്ചിൽ കളിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് എത്തിയ തിരമാല മഫാസിനെയും സഹോദരി ഫാത്തിമയെയും വിഴുങ്ങുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ അറബ് വംശജനാണ് ഫാത്തിമയെ തിരയിൽ നിന്ന് രക്ഷിച്ചത്. തുടർന്ന് ശനിയാഴ്ച വൈകിട്ട് ദുബായ് പോലീസ് മഫാസിന്റെ മൃതദേഹം കണ്ടെത്തി.
കാസർകോട് ചെങ്കള സ്വദേശിയും ദുബൈയിൽ വ്യാപാരിയുമായ മുഹമ്മദ് അഷ്‌റഫിന്റെയും നസീമയുടെയും മൂന്നാമത്തെ മകനാണ് മഫാസ്. രക്ഷപ്പെട്ട ഫാത്തിമ എംബിഎ വിദ്യാർഥിയാണ്.അമ്മയുടെ മുന്നിൽ വച്ചാണ് കുട്ടികൾ അപകടത്തിൽപ്പെട്ടതെന്നാണ് കണ്ടുനിന്നവർ പറഞ്ഞു. നീന്തൽ വശമുള്ളവരായിരുന്നു മഫാസും ഫാത്തിമയും. എന്നാൽ ഉയരത്തിലെത്തിയ തിരമാലയിൽ നിമിഷ നേരം കൊണ്ട് മഫാസ് അകപ്പെടുകയായിരുന്നു.