മിന്നിത്തിളങ്ങുന്ന ഉല്‍ക്കകള്‍ കാണാം: പെഴ്സീഡ്സ് ഉല്‍ക്കാവര്‍ഷം ആഗസ്റ്റ് 12ന്
വര്‍ഷം തോറും ആകാശവിസ്മയം തീര്‍ത്ത് എത്തുന്ന പഴ്സീയഡ് ഉല്‍ക്കമഴ (Perseid meteor shower) കാണാന്‍ വാനനിരീക്ഷകരെയും സഞ്ചാരികളെയും ക്ഷണിച്ച് ഷാര്‍ജ മെലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍. പെഴ്സീഡ്സ് ഉല്‍ക്കാവര്‍ഷം ഈമാസം 12-ന് ദൃശ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മെലീഹ മരുഭൂമിയില്‍, മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തില്‍ പ്രത്യേകം തയാറാക്കിയ ക്യാമ്പ് സൈറ്റില്‍ വൈകുന്നേരം ഏഴു മണി മുതല്‍ രാത്രി ഒരു മണിവരെയാണ് പരിപാടി സംഘടിപ്പിക്കുക. അത്യാധുനിക ടെലിസ്കോപുകളിലൂടെ വാനനിരീക്ഷണം നടത്താനുള്ള സൗകര്യം ഇവിടെയുണ്ടാവും. ഉല്ക്കാവര്ഷത്തിന്റെ പാരമ്യത്തില്‍ മണിക്കൂറില്‍ 100 ഉല്‍ക്കകള്‍ വരെ ആകാശത്ത് […]
- Share
- Tweet
- Telegram
- LinkedIniiiii
വര്‍ഷം തോറും ആകാശവിസ്മയം തീര്‍ത്ത് എത്തുന്ന പഴ്സീയഡ് ഉല്‍ക്കമഴ (Perseid meteor shower) കാണാന്‍ വാനനിരീക്ഷകരെയും സഞ്ചാരികളെയും ക്ഷണിച്ച് ഷാര്‍ജ മെലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍. പെഴ്സീഡ്സ് ഉല്‍ക്കാവര്‍ഷം ഈമാസം 12-ന് ദൃശ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മെലീഹ മരുഭൂമിയില്‍, മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തില്‍ പ്രത്യേകം തയാറാക്കിയ ക്യാമ്പ് സൈറ്റില്‍ വൈകുന്നേരം ഏഴു മണി മുതല്‍ രാത്രി ഒരു മണിവരെയാണ് പരിപാടി സംഘടിപ്പിക്കുക. അത്യാധുനിക ടെലിസ്കോപുകളിലൂടെ വാനനിരീക്ഷണം നടത്താനുള്ള സൗകര്യം ഇവിടെയുണ്ടാവും. ഉല്ക്കാവര്ഷത്തിന്റെ പാരമ്യത്തില്‍ മണിക്കൂറില്‍ 100 ഉല്‍ക്കകള്‍ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ് കരുതുന്നത്.
ഉല്‍ക്കാവര്‍ഷ നിരീക്ഷണത്തിനു പുറമേ, പ്രായഭേദമന്യേ പങ്കെടുക്കുന്നവരെയെല്ലാം ആകര്‍ഷിക്കാന്‍ പാകത്തില്‍ വൈവിധ്യമാര്‍ന്ന വേറെയും വിശേഷങ്ങള്‍ പരിപാടിയുടെ ഭാ?ഗമായി ഒരുക്കുന്നുണ്ട്. വിദഗ്ധരുടെ നേതൃത്വത്തില്‍ ഉല്‍ക്കാവര്‍ഷത്തെക്കുറിച്ചുള്ള പ്രത്യേക പ്രസന്റേഷന്, അതിഥികള്‍ക്ക് പങ്കാളികനാവാന് കഴിയുന്ന ക്വിസ് മത്സരങ്ങള്‍ എന്നിവയോടൊപ്പം ദൂരദര്‍ശിനിയിലൂടെ ചന്ദ്രനെയും ?ഗ്രഹങ്ങളെയും കാണാനുള്ള സൗകര്യവുമുണ്ടാവും. ആസ്ട്രോ ഫോട്ടോ?ഗ്രഫിയില്‍ പരിശീലനം ലഭിച്ച മെലീഹയിലെ വിദ?ഗ്ധരുടെ സഹായത്തോടെ ചിത്രങ്ങള്‍ പകര്‍ത്താനുമാവും.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി +971 6 802 1111 എന്ന ഫോണ്‍ നമ്പറിലോ mleihamanagement@discovermleiha.ae എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.