ഓ?ഗസ്റ്റ് മാസം മുതല്‍ ബാക്ക് ടു സ്‌കൂള്‍ ക്യാംപെയ്ന്‍ അവസാനിക്കുന്ന സെപ്റ്റംബര്‍ രണ്ടാം വാരം വരെ യൂണിയന്‍ കോപ്, 200 ദിര്‍ഹത്തിന് മുകളില്‍ ഷോപ്പ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മള്‍ട്ടി-യൂസ് ഷോപ്പിങ് ബാ?ഗ് നല്‍കും.

ഉപയോക്താക്കള്‍ക്ക് സൗജന്യ, പരിസ്ഥിതി സൗഹൃദ ക്യാരി ബാ?ഗുകള്‍ നല്‍കുമെന്ന് യൂണിയന്‍ കോപ്. ഒറ്റത്തവണ മാത്രം ഉപയോ?ഗിക്കാനാകുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഓഫ് ദുബായ് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

ഓ?ഗസ്റ്റ് മാസം മുതല്‍ ബാക്ക് ടു സ്‌കൂള്‍ ക്യാംപെയ്ന്‍ അവസാനിക്കുന്ന സെപ്റ്റംബര്‍ രണ്ടാം വാരം വരെ യൂണിയന്‍ കോപ്, 200 ദിര്‍ഹത്തിന് മുകളില്‍ ഷോപ്പ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മള്‍ട്ടി-യൂസ് ഷോപ്പിങ് ബാ?ഗ് നല്‍കും. ദീര്‍ഘകാല ഉപയോ?ഗത്തിനുള്ള ബാ?ഗുകള്‍ പരിസ്ഥിതി സൗഹൃദവുമാണ്.

ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദപരമായ തീരുമാനങ്ങള്‍ക്കും ഉപയോക്താക്കളെ സഹായിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് യൂണിയന്‍ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷന്‍സ് ഓഫീസര്‍ സുഹൈല്‍ അല്‍ ബസ്തകി പറയുന്നു.

ദുബായിലെ യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും ഈ ഓഫര്‍ ലഭ്യമാണ്. ജൂണ്‍ ഒന്ന് മുതല്‍ തന്നെ ഒറ്റത്തവണ മാത്രം ഉപയോ?ഗിക്കാവുന്ന പ്ലാസ്റ്റിക്കിന് യൂണിയന്‍ കോപ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുണി സഞ്ചി പോലെയുള്ള പ്രകൃതിദത്ത ചോയ്‌സുകള്‍ അവതരിപ്പിക്കുകയും ചെയ്തു.