- Home
- /
- Emirates
- /
- Association
യൂണിയന് കോപ് അര്‍ധവാര്‍ഷിക സാമ്പത്തിക ഫലം: അറ്റാദയത്തില്‍ 32.3% വളര്‍ച്ച
മൊത്തം AED 200 മില്യണ്‍ ആണ് ലാഭം. മൊബൈല്‍ ആപ്പ് ഇതുവരെ 612,000 തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ലോയല്‍റ്റി പ്രോ?ഗ്രാമിന് 990,079 കാര്ഡ്ഹോള്ഡര്മാര് അര്‍ഹരാണ് നിലവില്‍. സിലിക്കണ്‍ ഓയാസിസ് കൊമേഴ്സ്യല്‍ സെന്ററില്‍ പുതിയ ബ്രാഞ്ചും തുടങ്ങി. അര്‍ധവാര്‍ഷിക സാമ്പത്തികഫലം പ്രഖ്യാപിച്ച് യൂണിയന് കോപ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5% വളര്‍ച്ച രേഖപ്പെടുത്തി. അറ്റാദായത്തില്‍ 32.3% വളര്‍ച്ചയും നേടി. വിവിധ മേഖലകളില്‍ യൂണിയന് കോപ് ലാഭം ഉയര്‍ത്തിയിട്ടുണ്ട്. മൊത്തം AED 200 മില്യണ്‍ ആണ് ലാഭം. മൊബൈല്‍ ആപ്പ് […]
- Share
- Tweet
- Telegram
- LinkedIniiiii
മൊത്തം AED 200 മില്യണ്‍ ആണ് ലാഭം. മൊബൈല്‍ ആപ്പ് ഇതുവരെ 612,000 തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ലോയല്‍റ്റി പ്രോ?ഗ്രാമിന് 990,079 കാര്ഡ്ഹോള്ഡര്മാര് അര്‍ഹരാണ് നിലവില്‍. സിലിക്കണ്‍ ഓയാസിസ് കൊമേഴ്സ്യല്‍ സെന്ററില്‍ പുതിയ ബ്രാഞ്ചും തുടങ്ങി.
അര്‍ധവാര്‍ഷിക സാമ്പത്തികഫലം പ്രഖ്യാപിച്ച് യൂണിയന് കോപ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5% വളര്‍ച്ച രേഖപ്പെടുത്തി. അറ്റാദായത്തില്‍ 32.3% വളര്‍ച്ചയും നേടി. വിവിധ മേഖലകളില്‍ യൂണിയന് കോപ് ലാഭം ഉയര്‍ത്തിയിട്ടുണ്ട്.
മൊത്തം AED 200 മില്യണ്‍ ആണ് ലാഭം. മൊബൈല്‍ ആപ്പ് ഇതുവരെ 612,000 തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ലോയല്‍റ്റി പ്രോ?ഗ്രാമിന് 990,079 കാര്ഡ്ഹോള്ഡര്മാര് അര്‍ഹരാണ് നിലവില്‍. സിലിക്കണ്‍ ഓയാസിസ് കൊമേഴ്സ്യല്‍ സെന്ററില്‍ പുതിയ ബ്രാഞ്ചും തുടങ്ങി.
2024 ആദ്യ പകുതിയില്‍ മൊത്തം വരുമാനം AED 1.282 ബില്യണ്‍ ആണ്. ദുബായ് ശാഖകളിലെ വില്‍പ്പനയിലെ വളര്‍ച്ചയാണ് ഇതിന് സഹായിച്ചത്. റീട്ടെയ്ല്‍ വരുമാനം 3% ഉയര്‍ന്ന് AED 1.135 ബില്യണ്‍ എത്തി. നിക്ഷേപ വരുമാനം 10.6% ഉയര്‍ന്ന് AED 79 മില്യണ്‍ എത്തി. നികുതിക്ക് മുന്‍പുള്ള ലാഭം മൊത്തം വരുമാനത്തിന്റെ 16% വരും. നികുതിക്ക് ശേഷമുള്ള ലാഭം 20.6% ശതമാനം ഉയര്‍ന്ന് AED 163 മില്യണ്‍ എത്തി. മൊത്തം കോര്‍പ്പറേറ്റ് നികുതി AED 18.6 മില്യണ്‍ എത്തി.
സമൂഹത്തിന് വേണ്ടിയുള്ള ഇടപെടലില്‍ AED 12 മില്യണ്‍ ആണ് യൂണിയന് കോപ് നീക്കിവച്ചത്. കഴിഞ്ഞ വര്‍ഷം ഇത് AED 9 മില്യണ്‍ ആയിരുന്നു. സാമൂഹിക, വിദ്യാഭ്യാസ, സുരക്ഷാ, ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കാണ് തുക മാറ്റിവച്ചത്.
യൂണിയന് കോപ് നടത്തിപ്പില്‍ വരുത്തിയ മെച്ചപ്പെടുത്തലുകള്‍ മികച്ച ഫലം നല്കാന് കാരണമായെന്ന് യൂണിയന് കോപ് ചെയര്മാന് മജീദ് ഹമദ് റഹ്മ അല്‍ ഷംസി പറഞ്ഞു. തന്ത്രപരമായ വളര്‍ച്ചയും ഓപ്പറേഷനല്‍ മികവും മികച്ച പ്രകടനത്തിന് പിന്നിലുണ്ടെന്ന് യൂണിയന് കോപ് സി.ഇ.ഒ മുഹമ്മദ് അല്‍ ഹഷെമി പറഞ്ഞു.