- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു എസ് ഓപ്പൺ നേടി സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്ന എമ്മ റഡുക്കാനു വിംബിൾഡണിന്റെ രണ്ടാം റൗണ്ടിൽ പുറത്ത്; ഏറെ വൈകാതെ ചാമ്പ്യൻ ആൻഡി മുറേയും പുറത്തേക്ക്; ഞെട്ടിക്കുന്ന അട്ടിമറിയിൽ തളർന്ന് ബ്രിട്ടീഷ് കായിക പ്രേമികൾ
ലണ്ടൻ: യു എസ് ഓപ്പൺ നേടി നാട്ടിലേക്ക് തിരിച്ചെത്തിയ എമ്മ റഡക്കനു ബ്രിട്ടീഷ് കായിക രംഗത്തെ സൂപ്പർസ്റ്റാറായി മാറിയത് ഒരൊറ്റ രാത്രികൊണ്ടായിരുന്നു. ബ്രിട്ടീഷ് യുവതയുടെ പുതിയ മാതൃക എന്നുവരെ പ്രഖ്യാപിക്കപ്പെട്ട എമ്മ പക്ഷെ ഈ വർഷം വിംബിൾഡണിൽ ബ്രിട്ടീഷ് കായിക പ്രേമികളെ നിരാശയിൽ ആഴ്‌ത്തിക്കൊണ്ട് രണ്ടാം റൗണ്ടിൽ തന്നെ പുറത്തായിരിക്കുന്നു. സെന്റർ കോർട്ടിൽ നടന്ന മത്സരത്തിൽ കരോലിന ഗ്രേസിയയോട് 6-3, 6-3 എന്നീ പോയിന്റുകൾക്കായിരുന്നു ബ്രിട്ടീഷ് സൂപ്പർതാരത്തിന്റെ പരാജയം.
ബ്രിട്ടന്റെ അഭിമാന താരം എന്നനിലയിൽ തന്റെ തോളുകളിൽ അമിതഭാരം കെട്ടിവെച്ചിരുന്നു എന്ന് കളിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ എമ്മ തമാശയയി പറഞ്ഞു. എന്നിരുന്നാലും, വിംബിൾഡണിന്റെ രണ്ടാം റൗണ്ടിൽ എത്താൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നു എന്നും അവർ പറഞ്ഞു. യഥാർത്ഥത്തിൽ തന്റെ മേൽ സമ്മർദ്ദം ഒന്നും ഇല്ലായിരുന്നെന്നും, തനിക്ക് ഇപ്പോൾ 19 വയസ്സ് മാത്രമേ ആയിട്ടുള്ളു എന്നും അവർ പറഞ്ഞു. തന്റെ മേൽ കായിക പ്രേമികൾക്ക് ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു, ഞാൻ ഒരു സ്ലാം ചാമ്പ്യനാണ്. അത് ആർക്കും എടുത്തു കളയാനാവില്ല. നാളുകൾ ഇനിയുമേറെ തന്റെ മുൻപിൽ ഉണ്ടെന്നും അവർ പറഞ്ഞു.
ബ്രിട്ടീഷുകാർ ഏറെ പ്രതീക്ഷകൾ അർപ്പിച്ചിരുന്ന മറ്റൊരു താരമായ മുൻ ചാമ്പ്യൻ ആൻഡി കുറേയും ഏറെ താമസിയാതെ കളിയിൽ നിന്നും പുറത്തായി. അമേരിക്കൻ താരം ജോൺ ഐസ്നറോട് 4-6, 6-7, 7-6, 4-6 സെറ്റുകൾക്കായിരുന്നു മുൻ ചാമ്പ്യൻ തോൽവി സമ്മതിച്ചത്. ഇത്തവണ ഒമ്പത് ബ്രിട്ടീഷ് ടെന്നീസ് താരങ്ങളാണ് രണ്ടാം റൗണ്ടിൽ കടന്നിരിക്കുന്നത്. ഇത് ഒരു റെക്കാർഡ് എണ്ണം തന്നെയാണ്. അതിൽ ഒരാളായിരുന്ന ബ്രിട്ടൻ യുവതയുടെ ആവേശമായ എമ്മ എന്ന കൗമാരക്കാരി. പക്ഷെ അവർക്ക് അവസാന 32 ലേക്ക് കയറാൻ ആയില്ല എന്നത് ഇന്ന് ബ്രിട്ടനെ ഏറെ ദുഃഖിപ്പിക്കുന്നു.
വിംബിൾ ഡണിൽ നാലാം റൗണ്ടിൽ എത്തിയതിനു പിന്നാലെ യു എസ് ഓപ്പൺ കിരീടം നേടുകയും ചെയ്തതോടെ ബ്രിട്ടീഷ് ടെന്നീസിലെ പുത്തൻ ഇതിഹാസം എന്നുവരെ വാഴ്‌ത്തപ്പെട്ട കൗമാരക്കാരിക്ക് പക്ഷെ ഗ്രേസിയയുടെ ഫ്രഞ്ച് കരുത്തിന് മുൻപിൽ ഒട്ടും പിടിച്ചു നിൽക്കാനായില്ല എന്നതാണ് വാസ്തവം. ആദ്യ റൗണ്ടിൽ തന്നെ 3-6 ന് പരാജയം സമ്മതിച്ച എമ്മയ്ക്ക് രണ്ടാം റൗണ്ടിലും അതേ സ്‌കോറിൽ പരാജയം സമ്മതിക്കേണ്ടി വന്നു. മത്സരത്തിന്റെ ഒരു നിമിഷത്തിലും അവർക്ക് മേൽക്കൈ നേടാനായില്ല എന്നതാണ് ഏറെ ഖേദകരമായ വസ്തുത.
ഏതായാലും ഒരു 19 കാരിക്ക് മുൻപിൽ വിംബിൾഡൺ നേടാൻ ഇനിയും അവസരങ്ങൾ ഏറെയാണ്. എന്നാൽ, ഇപ്പോൾ എമ്മ അടിയന്തരമായ ശ്രദ്ധയൂന്നാൻ പോകുന്നത് വരുന്ന വേനലിൽന്യുയോർക്കിൽ നടക്കാൻ പോകുന്ന മത്സരങ്ങളിലാണ്. മുൻ ചാമ്പ്യൻ എന്ന പദവിയുമായിട്ടായിരിക്കും എമ്മ അവിടെ കളിക്കുക.
സ്പോർട്സ് ഡെസ്ക്