- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഉത്തമ കുടുംബ മുദ്രാവാക്യവുമായി 'എംപാഷ ഗ്ലോബൽ', സംഘടന ചെയ്യുന്നതും ചെയ്യാത്തതും ഇതൊക്കെ
ഷിക്കാഗോ: വിവിധ രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളി സമൂഹത്തെ ഉറപ്പുള്ള കുടുംബ ബന്ധങ്ങളുടെ ചട്ടക്കൂടിൽ പ്രതിഷ്ഠിച്ച് സ്നേഹത്തിന്റെയും പരിലാളനയുടെയും സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി രൂപം കൊണ്ട സന്നദ്ധ സേവന സംഘടനയാണ് എംപാഷ ഗ്ലോബൽ. നാം മറ്റൊരു പുതുവൽസരത്തെ പ്രതീക്ഷാനിർഭരമായി വരവേൽക്കാൻ പോകുന്ന വേളയിൽ, എന്താണ് എംപാഷ ഗ്ലോബൽ, എന്തൊക്കെയാണ് ഈ സംഘടന ചെയ്യാൻ ഉദ്ദേശിക്കുന്നത്, എന്തൊക്കെ ചെയ്യുന്നില്ല എന്നതു സംബന്ധിച്ച് വ്യക്തമാക്കുകയാണിവിടെ.
'എംപാഷ' എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം 'എമ്പതി' എന്നതാണ്. മലയാളത്തിൽ സമാനുഭാവം, സഹാനുഭൂതി എന്നൊക്കെ വ്യാഖ്യാനിക്കാം. ഇത് ആഗോള മലയാളികളുടെ കുടുംബ പ്രശ്നങ്ങൾ വളരെ ഗൗരവമായി വിശകലനം ചെയ്യുകയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരുടെ സജീവ സാന്നിദ്ധ്യത്തിൽ ബോധവത്ക്കരണം നടത്തുകയും വേണ്ടത്ര അറിവ് പകരുകയുമാണ് സംഘടനയുടെ ആത്യന്തികമായ ലക്ഷ്യം.
ഇക്കഴിഞ്ഞ ഡിസംബർ 19ാം തീയതി കേരളത്തിന്റെ ആദരണീയയായ ആരോഗ്യകുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ എംപാഷ ഗ്ലോബലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വ്യക്തി ബന്ധങ്ങളുടെ ശാക്തീകരണത്തിന് മഹനീയ മാതൃകയാണ് എംപാഷ ഗ്ലോബൽ എന്ന് മന്ത്രി പറഞ്ഞു. അറിഞ്ഞോ അറിയാതെയോ ഒരു നിമിഷത്തെ പ്രകോപനം കൊണ്ട് കുടുംബ ബന്ധങ്ങളുടെ വേരറക്കുന്ന മാനസികാവസ്ഥയിൽ നിന്ന് വ്യക്തികളെ ബോധവത്ക്കരണത്തിന്റെ വെളിച്ചത്തിൽ നന്മയിലേക്ക് നയിക്കാൻ രൂപം കൊണ്ട എംപാഷ ഗ്ലോബലിന് മന്ത്രി കെ.കെ ശൈലജ ടീച്ചർ എല്ലാ ഭാവുകങ്ങളും നേർന്നു.
ഭാര്യഭർതൃ ബന്ധത്തിൽ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ അത് മാനസിക പ്രശ്നങ്ങൾക്ക് കാരണമാവുമെന്നതാണ് പൊതുവെയുള്ള നിരീക്ഷണം. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത് ഗാർഹിക പീഡനത്തിലേക്കെത്തും മുമ്പ് തന്നെ രമ്യമായി പരിഹരിക്കാൻ ഉതകുന്ന തരത്തിൽ ഉപദേശ നിർദേശങ്ങൾ നൽകുക എന്ന കാര്യത്തിലാണ് എംപാഷ ഗ്ലോബൽ ഊന്നൽ നൽകുന്നത്. സമൂഹത്തിൽ അറിയപ്പെടുന്ന സൈക്കോളജിസ്റ്റുകൾ സൈക്ക്യാട്രിസ്റ്റുകൾ, മോട്ടിവേഷണൽ സ്പീക്കർമാർ ഇങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം നേടിയവർ ആണ് ഈ ഗുരുതരമായ വിഷയത്തിൽ കൃത്യമായ ബോധവത്ക്കരണവും അറിവും നൽകുന്നത്.
മീറ്റിംഗുകളിലൂടെ കുടുംബപരമായ പ്രശ്നങ്ങളെ എങ്ങനെ ആരോഗ്യപരമായി നേരിടാം, എങ്ങനെ കുടുംബത്തിൽ സന്തോഷവും സമാധാനവും കൈവരുത്താം, കുടുംബാംഗങ്ങളെ ഒരേ ചരടിൽ എങ്ങനെ ബന്ധിപ്പിക്കാം, എങ്ങനെ ദുരഭിമാനം ഒഴിവാക്കാം, എങ്ങനെ തുല്യത നിലനിർത്താം തുടങ്ങിയ വിഷയങ്ങൾക്ക് ഉദാഹരണ സഹിതം ശാസ്ത്രീയമായ അറിവ് നൽകപ്പെടുന്ന പ്ലാറ്റ്ഫോമാണ് എംപാഷ ഗ്ലോബൽ.
എംപാഷ ഗ്ലോബലിന് വിവിധ തലങ്ങളിലുള്ള കമ്മറ്റികളുണ്ട്. ഈ കമ്മറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ സാമൂഹിക, സാംസ്‌കാരിക സംഘടനാ മേഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫഷണലുകളുമാണ്. അവരെല്ലാം തന്നെ തങ്ങളുടെ മാതൃ സംഘടനകളിൽ നിന്നുകൊണ്ട് പ്രവർത്തനത്തിലേർപ്പെടുകയും ആ സംഘടനകളെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ എംപാഷ ഗ്ലോബലിന്റെ പ്രവർത്തന രേഖയിൽ സാമ്പത്തിക സഹായം, അവാർഡ് ദാനം, വീടുവച്ച് കൊടുക്കൽ, സമ്മേളനങ്ങൾ സ്റ്റേജ് ഷോ, കലാപരിപാടികൾ തുടങ്ങിയവയൊന്നും ഉൾപ്പെടുന്നില്ല. ഒപ്പം ആരിൽ നിന്നും പണപ്പിരിവും നടത്തുന്നില്ല. ഈ സംഘടനയിൽ പെയ്ഡ് മെമ്പർമാർ ഇല്ലാത്തതിനാൽ അത്തരത്തിൽ വരുമാന സ്രോതസ്സുകളുമില്ല.
വിവിധ രാജ്യങ്ങളിലെ മലയാളി സംഘടനകൾക്ക് മാതൃകയാക്കാവുന്ന ലക്ഷ്യങ്ങളാണ് എംപാഷ ഗ്ലോബൽ മുന്നോട്ടു വയ്ക്കുന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾ തികച്ചും സൗജന്യവുമാണ്. സ്റ്റേജും മൈക്കും ഇല്ലാത്ത പ്രസ്ഥാനമാണിത്. മാനസിക ആരോഗ്യം പ്രദാനം ചെയ്യുകയാണ് ലക്ഷ്യം എന്ന് എടുത്തുപറയട്ടെ. നിസ്തുലമായ കർമപരിപാടികളിലൂടെ പരസ്പര സ്നേഹവും ബഹുമാനവും സമാധാനവും കളിയാടുന്ന മലയാളി കുടുംബങ്ങളെ വാർത്തെടുത്ത് ഇതര സമൂഹങ്ങൾക്ക് റോൾ മോഡൽ ആവുക എന്നതാണ് എംപാഷ ഗ്ലോബലിന്റെ ആഗ്രഹം. വിശദ വിവരങ്ങൾ സംഘടയുടെ വെബ്സൈറ്റിൽ പ്രതിപാദിച്ചിട്ടുണ്ട്.
കലഹമില്ലാത്ത കുടുംബാന്തരീക്ഷമുള്ള ഒരു പുതുവർഷത്തെ നമുക്ക് സർവാത്മനാ സ്വാഗതം ചെയ്യാം. അനാവശ്യമായ ഈഗോയും ഇതുവരെ അനുവർത്തിച്ചു വന്ന ദുശ്ശീലങ്ങളും പാടെ ഉപേക്ഷിച്ച് ലോകമലയാളികൾ ഒരേ മനസ്സോടെ എംപാഷ ഗ്ലോബലുമായി കൈകോർത്ത് പ്രവർത്തിക്കണമെന്നാണ് എളിയ അഭ്യർത്ഥന. ആഗോള മലയാളികൾക്കെല്ലാം എംപാഷ ഗ്ലോബലിന്റെ സ്നേഹസമ്പന്നമായ പുതുവർഷം ആശംസിക്കുന്നു.
എംപാഷ ഗ്ലോബലുമായി ചേർന്ന് നിന്നുകൊണ്ട് ഉത്തമ കുടുംബങ്ങളുടെ വക്താക്കളാകാൻ ബന്ധപ്പെടുക:
എംപാഷ ഗ്ലോബലിന്റെ വെബ്സൈറ്റ്:
empatiaglobal.com
empatiaglobal.org
ബെന്നി വാച്ചാച്ചിറ (ഷിക്കാഗോ): 847 322 1973
വിനോദ് കോണ്ടൂർ (ഡിട്രോയിറ്റ്): 313 208 4952.



