- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടീസ് നൽകാതെ അകാരണമായി പിരിച്ചുവിട്ടാൽ എല്ലാ ആനുകൂല്യങ്ങൾക്കും തൊഴിലാളി അർഹനാണെന്ന് വിലയിരുത്തൽ
മസ്‌ക്കറ്റ്: നോട്ടീസ് കാലാവധിയില്ലാതെ ഒരു കമ്പനിയിൽ നിന്ന് തൊഴിലാളിയെ അകാരണമായി പിരിച്ചുവിട്ടാൽ അയാൾ കമ്പനിയിൽ നിന്നുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അർഹനാണെന്ന് നിയമവിദഗ്ധർ. ലേബർ നിയമത്തിലെ ആർട്ടിക്കിൾ 40 അനുസരിച്ച് ഒരു തൊഴിലാളിയെ പിരിച്ചുവിട്ടാൽ തൊഴിൽ ഉടമയിൽ നിന്ന് എല്ലാ വിധത്തിലുമുള്ള ആനുകൂല്യങ്ങൾക്കും തൊഴിലാളി അർഹനാണെന്നാണ
മസ്‌ക്കറ്റ്: നോട്ടീസ് കാലാവധിയില്ലാതെ ഒരു കമ്പനിയിൽ നിന്ന് തൊഴിലാളിയെ അകാരണമായി പിരിച്ചുവിട്ടാൽ അയാൾ കമ്പനിയിൽ നിന്നുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അർഹനാണെന്ന് നിയമവിദഗ്ധർ. ലേബർ നിയമത്തിലെ ആർട്ടിക്കിൾ 40 അനുസരിച്ച് ഒരു തൊഴിലാളിയെ പിരിച്ചുവിട്ടാൽ തൊഴിൽ ഉടമയിൽ നിന്ന് എല്ലാ വിധത്തിലുമുള്ള ആനുകൂല്യങ്ങൾക്കും തൊഴിലാളി അർഹനാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്.
ഇത് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണ്. നോട്ടീസ് പീരിയഡ് നൽകാതെയാണ് തൊഴിലിൽ നിന്നു പിരിച്ചുവിട്ടിരിക്കുന്നതെങ്കിൽ നോട്ടീസ് പീരിയഡിലേതടക്കമുള്ള ആനുകൂല്യങ്ങൾ കമ്പനി നൽകിയിരിക്കണം.
കൂടാതെ അകാരണമായി പിരിച്ചുവിട്ടതിനെതിരേ തൊഴിലാളിക്ക് മന്ത്രാലയത്തെ സമീപിക്കാവുന്നതാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആർട്ടിക്കിൾ 40 പ്രകാരമാണോ തൊഴിലാളിയെ കമ്പനി പിരിച്ചുവിട്ടിരിക്കുന്നതെന്ന് അധികൃതരോ കോടതിയോ വിലയിരുത്തും. പിരിച്ചുവിടലിനെതിരേ തൊഴിലാളി പ്രതികരിക്കുകയാണെങ്കിൽ കമ്പനിയുടെ തീരുമാനം കോടതി പുനപ്പരിശോധിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യും.