മുംബൈ: നരേന്ദ്ര മോദി സർക്കാറിന്റെ കന്നി ബജറ്റിലെ പ്രഖ്യാപനങ്ങളിൽ ഒന്നായ എംപ്ലോയീസ് പെൻഷൻ സ്‌ക്രീം പ്രകാരമുള്ള കുറഞ്ഞ തുക 1000 രൂപയാക്കി ഉയർത്തി. സപ്തംബർ ഒന്ന് മുതൽ പുതിയ സംവിധാനം നിലവിൽ വരും. പെൻഷൻ ലഭിക്കാനുള്ള വരുമാനപരിധി 6,500 രൂപയിൽനിന്ന് 15,000 ആയി ഉയർത്തിയിട്ടുണ്ട്.

28 ലക്ഷത്തിലേറെ പേർക്ക് ഇതിന്റെ ആനകൂല്യം ലഭിക്കും. തൊഴിലാളി മരിച്ചാൽ ആശ്രിതർക്ക് ലഭിക്കുന്ന തുക 1.56 ലക്ഷത്തിൽനിന്ന് 3.6 ലക്ഷമായും ഉയർത്തിയിട്ടുണ്ട്. അടിസ്ഥാന വേതനവും ക്ഷാമബത്തയും ഉൾപ്പെടെ 6500 രൂപ പ്രതിമാസ വരുമാനമുള്ളവരാണ് ഇ.പി.എഫിൽ അംഗങ്ങളായിരുന്നത്.

ഇതാണ് 15,000 രൂപയാക്കി ഉയർത്തിയത്. 999 രൂപവരെ പെൻഷൻ ലഭിക്കുന്ന 44 ലക്ഷം പേരാണുള്ളത്.
അംഗങ്ങളാകാനുള്ള പരിധി ഉയർത്തിയതിലൂടെ 50 ലക്ഷം തൊഴിലാളികൾകൂടി പെൻഷൻ പദ്ധതിയുടെ പരിധിയിലാകും.