- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ശമ്പളം ഏഴു ദിവസത്തിലേറെ വൈകിയാൽ എൻഒസി കൂടാതെ തൊഴിലാളിക്ക് കമ്പനി മാറാം; ശമ്പള സംരക്ഷണ സംവിധാനം നടപ്പാക്കാൻ ശക്തമായ നടപടികളുമായി മന്ത്രാലയം
ദോഹ: ഏഴു ദിവസത്തിലേറെ ശമ്പളം വൈകിയാൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) കൂടാതെ കമ്പനി മാറാൻ തൊഴിലാളിക്ക് അവകാശമുണ്ടെന്ന് തൊഴിൽ മന്ത്രാലയം. തൊഴിലാളിക്ക് കൃത്യ സമയത്ത് തന്നെ ശമ്പളം കൊടുക്കുന്ന കാര്യത്തിൽ കമ്പനികൾ കൃത്യത പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകി. ചില പ്രത്യേക സാഹചര്യത്തിൽ ശമ്പളം നൽകുന്നത് ഏഴു ദിവസം വരെ വൈകാം. എന്നാൽ ഏഴു ദിവസത്തിൽ കൂടുതൽ ആയാൽ കോൺട്രാക്ട് പീരിയഡ് പൂർത്തിയാകുന്നതിന് മുമ്പു തന്നെ പുതിയ തൊഴിലിലേക്ക് മാറാൻ തൊഴിലാളിക്ക് അവകാശമുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രവാസി തൊഴിലാളികൾക്കായുള്ള ശമ്പള സംരക്ഷണ സംവിധാനം (ഡബ്ല്യൂപിഎസ്) രാജ്യത്ത് നിലവിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞു. എന്നാൽ ഇത് നടപ്പിൽ വരുത്താൻ ഇനിയും ചില കമ്പനികൾക്ക് സാധിച്ചിട്ടില്ല. ഇത്തരത്തിൽ വീഴ്ച വരുത്തുന്ന കമ്പനികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ സർക്കാരിൽ നിന്ന് ഈ കമ്പനികൾക്കുള്ള സഹായങ്ങളും നിർത്തലാക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിന
ദോഹ: ഏഴു ദിവസത്തിലേറെ ശമ്പളം വൈകിയാൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) കൂടാതെ കമ്പനി മാറാൻ തൊഴിലാളിക്ക് അവകാശമുണ്ടെന്ന് തൊഴിൽ മന്ത്രാലയം. തൊഴിലാളിക്ക് കൃത്യ സമയത്ത് തന്നെ ശമ്പളം കൊടുക്കുന്ന കാര്യത്തിൽ കമ്പനികൾ കൃത്യത പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകി. ചില പ്രത്യേക സാഹചര്യത്തിൽ ശമ്പളം നൽകുന്നത് ഏഴു ദിവസം വരെ വൈകാം. എന്നാൽ ഏഴു ദിവസത്തിൽ കൂടുതൽ ആയാൽ കോൺട്രാക്ട് പീരിയഡ് പൂർത്തിയാകുന്നതിന് മുമ്പു തന്നെ പുതിയ തൊഴിലിലേക്ക് മാറാൻ തൊഴിലാളിക്ക് അവകാശമുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
പ്രവാസി തൊഴിലാളികൾക്കായുള്ള ശമ്പള സംരക്ഷണ സംവിധാനം (ഡബ്ല്യൂപിഎസ്) രാജ്യത്ത് നിലവിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞു. എന്നാൽ ഇത് നടപ്പിൽ വരുത്താൻ ഇനിയും ചില കമ്പനികൾക്ക് സാധിച്ചിട്ടില്ല. ഇത്തരത്തിൽ വീഴ്ച വരുത്തുന്ന കമ്പനികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ സർക്കാരിൽ നിന്ന് ഈ കമ്പനികൾക്കുള്ള സഹായങ്ങളും നിർത്തലാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കൂടാതെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിന് പുതിയ കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റി മൂന്നാഴ്ചയ്ക്കുള്ളിൽ തർക്കത്തിന് പരിഹാരം കണ്ടെത്തും. മുമ്പ് തൊഴിൽ തർക്കങ്ങൾ കോടതിയിലായിരുന്നു തീർപ്പുകൽപ്പിച്ചിരുന്നത്. മിനിസ്ട്രി ഓഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ്, ലേബർ ആൻഡ് സോഷ്യൽ (MADLSA) എന്നിവയുടെ പ്രതിനിധികളാണ് തൊഴിൽ തർക്ക കമ്മിറ്റിയിലുണ്ടാകുക.