- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട് സ്വദേശിനിയായ വീട്ടുവേലക്കാരിയുടെ കൈ വെട്ടിമാറ്റിയതല്ല; മുറിഞ്ഞത് രണ്ടാം നിലയിലെ ഫ്ളാറ്റിൽ നിന്നു ചാടി രക്ഷപ്പെടുന്നതിനിടെ; ഇന്ത്യ നിലപാട് കടുപ്പിച്ചപ്പോൾ പുതിയ വിശദീകരണവുമായി സൗദി രംഗത്ത്
റിയാദ്: ഇന്ത്യക്കാരിയായ വീട്ടുവേലക്കാരിയുടെ കൈവെട്ടിമാറ്റിയ സൗദി വീട്ടുടമയുടെ ഭീകരത ഏവരെയും ഞെട്ടിച്ചിരുന്നു. അതിക്രൂരമായ ഈ നടപടിക്കെതിരെ ശക്തമായ ഭാഷയിൽ ഇന്ത്യ പ്രതികരിച്ചു. വിഷയത്തിൽ സൗദി അധികൃതരുടെ വിശദീകരണം തേടുമെന്നു കുറ്റക്കാരായ വീട്ടുടമയ്‌ക്കെതിരെ നടപടി എടുക്കണമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടിര
റിയാദ്: ഇന്ത്യക്കാരിയായ വീട്ടുവേലക്കാരിയുടെ കൈവെട്ടിമാറ്റിയ സൗദി വീട്ടുടമയുടെ ഭീകരത ഏവരെയും ഞെട്ടിച്ചിരുന്നു. അതിക്രൂരമായ ഈ നടപടിക്കെതിരെ ശക്തമായ ഭാഷയിൽ ഇന്ത്യ പ്രതികരിച്ചു. വിഷയത്തിൽ സൗദി അധികൃതരുടെ വിശദീകരണം തേടുമെന്നു കുറ്റക്കാരായ വീട്ടുടമയ്‌ക്കെതിരെ നടപടി എടുക്കണമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ സ്വരം കടുപ്പിക്കുന്നു എന്ന് വ്യക്തമായതോടെ പുതിയ കഥ മെനഞ്ഞെ സൗദി അധികൃതർ രംഗത്തെത്തി. റിയാദിൽ വീട്ടുവേല ചെയ്തിരുന്ന തമിഴ്‌നാട്ടിലെ കാട്പാടി മൂങ്കിലേരി സ്വദേശിനി കസ്തൂരിയുടെ വലതു കൈ വീട്ടുടമ വെട്ടിമാറ്റിയിട്ടില്ലെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നും പറഞ്ഞാണ് സൗദി സ്‌പോൺസർ രംഗത്തെത്തിയത്.
ഫ്‌ളാറ്റിന്റെ ജനൽ വഴി പുറത്തു ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജനറേറ്റർ റൂമിന്റെ ഇരുമ്പുഷീറ്റിലിടിച്ച് അവരുടെ കൈ മുറിഞ്ഞതാണെന്നും സൗദി സ്‌പോൺസർ വിശദീകരിക്കുന്നു. ഇക്കാര്യം 'സബഖ്' എന്ന സൗദി ഓൺലൈൻ പത്രമാണ് വിശദീകരിക്കുന്നത്. ഇന്ത്യൻ വീട്ടുജോലിക്കാരിയുടെ കൈ വെട്ടി മാറ്റിയെന്ന വാർത്ത അന്തർദേശീയ മാദ്ധ്യമശ്രദ്ധ നേടുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ വിദേശകാര്യവകുപ്പ് വിശദീകരണം തേടയിത്. തുടർന്നാണ് ഇപ്പോൾ ക്രൂരത പ്രവർത്തിച്ച സൗദി വീട്ടുടമയെ ന്യായീകിരിച്ച് അധികൃതർ രംഗത്തെത്തിയത്. സൗദിയിലെ മറ്റ് പത്രങ്ങളും ഈ വിഷയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അറബി മാദ്ധ്യമങ്ങൾ സ്‌പോൺസറുടെ പേരു വെളിപ്പെടുത്തതാതെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. 55 വയസ്സുള്ള വീട്ടുജോലിക്കാരി ഓഗസ്റ്റ് രണ്ടിനാണ് സൗദിയിലത്തെുന്നതെന്നാണ് ഇവരുടെ വിശദീകരണം. റിയാദിലെ റബീഅ്ഫഡിസ്ട്രിക്ടിൽ തനിച്ചു താമസിക്കുന്ന 70 വയസ്സിലേറെ പ്രായമുള്ള ഉമ്മയെ പരിചരിക്കാനാണ് അവരെ കൊണ്ടുവന്നത്. രണ്ടാം നിലയിലെ ഫ്‌ളാറ്റിലായിരുന്നു അവർ താമസിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മാതാവ് അസ്ര് നമസ്‌കാരം നിർവഹിക്കുന്ന സമയത്ത് വേലക്കാരി സ്വന്തം മുറിയിൽ കയറി വാതിൽ അകത്തു നിന്നു പൂട്ടി.
തുടർന്ന് സ്വന്തം വസ്ത്രങ്ങൾ എടുത്തു നീളത്തിൽ കോർത്തുണ്ടാക്കി ഒരറ്റം മുറിയിലെ കട്ടിലിന്റൈ കാലിൽ കെട്ടിയിട്ടു. മറ്റേയറ്റം ജനലിലൂടെ താഴേക്കെറിഞ്ഞു. വസ്ത്രങ്ങൾ കോർത്തു പിടിവള്ളിയാക്കി താഴേക്കിട്ടു തൂങ്ങിയിറങ്ങി രക്ഷപ്പെടാനാണ് നോക്കിയത്. ഇതിനിടെ റോഡിലുണ്ടായിരുന്ന തൊഴിലാളികളിലൊരാൾ കണ്ടു. തൂങ്ങിയിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അവർ താഴെ വീണു. കെട്ടിടത്തിനു താഴെ ഇരുമ്പു ഷീറ്റു മേഞ്ഞ ജനറേറ്റർ ഹൗസിന്റെ മുകളിലൂടെയുള്ള വീഴ്ചയിലാണ് അവരുടെ കൈ മുറിഞ്ഞത്. സംഭവം കണ്ട തൊഴിലാളി വീട്ടുകാവൽക്കാരനെ അറിയിച്ചു. അയാളാണ് ഉമ്മയോട് വിവരം പറഞ്ഞത്. അതുവരെ അവർ ഒന്നും അറിഞ്ഞിരുന്നില്ല. അവർ ഉടനെ എന്നെ വിളിച്ചു. ഞാൻ ഉടനെ റെഡ്ക്രസന്റിലും പൊലീസ് പട്രോളിലും വിളിച്ചു. ആംബുലൻസ് എത്തി അവരെ കിങ്ഡം ആശുപത്രിയിലത്തെിച്ചെങ്കിലും അവർ അഡ്‌മിറ്റ് ചെയ്യാൻ ആദ്യം സമ്മതിച്ചില്ല. പിന്നീട് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ശേഷമാണ് അവിടെ പ്രവേശിപ്പിച്ചത്.
അപാർട്‌മെന്റിന്റെ വാതിൽ വഴി തന്നെ അവർക്ക് ഓടിപ്പോകാവുന്നതേയുണ്ടായിരുന്നുള്ളൂ എന്നും പുറംവാതിലിന്റെ താക്കോൽ എപ്പോഴും വാതിലിനടുത്തു തന്നെ കെട്ടിയിടുന്നതാണെന്നും സ്‌പോൺസർ പറഞ്ഞു. മാതാവ് പൊലീസ് പിടിയിലാണെന്ന വാർത്ത വ്യാജമാണെന്നും രണ്ടു മാസം മാത്രം കൂടെ നിന്ന വേലക്കാരിക്ക് ബാധ്യതകളൊന്നും അവശേഷിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് അറബ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇങ്ങനെ വാദിക്കുമ്പോൾ തന്നെ എന്തുകൊണ്ടാണ് വീട്ടുവേലക്കാരി ജനൽവഴി രക്ഷപെടാൻ ശ്രമിച്ചതെന്ന കാര്യം വിശദീകരിക്കാൻ സൗദി മാദ്ധ്യമങ്ങൾക്ക് സാധിച്ചിട്ടില്ല. ഇന്ത്യൻ വീട്ടുവേലക്കാരികളെ അടിമകളെ പോലെ കണ്ട് പെരുമാറുന്ന സമീപനമാണ് പലപ്പോഴും സൗദി അറബികൾ സ്വീകരിക്കുന്നതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. അതുകൊണ്ട് വേലക്കാരി സ്വയം ചാടി രക്ഷപ്പെടാൻ ശ്രമിച്ചതാണെന്ന വാദങ്ങൾ എത്രകണ്ട് നിലനിൽക്കുമെന്ന കാര്യം വ്യക്തമല്ല.
രണ്ടു വർഷം മുമ്പ് വീട്ടുവേലക്കാരിയായി സൗദിയിലത്തെിയ കസ്തൂരി വീട്ടുടമയിൽ നിന്ന് ക്രൂരമർദനം സഹിക്കവയ്യാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെടുകയും മൂർച്ചയേറിയ ആയുധമുപയോഗിച്ച് വലത് കൈ വെട്ടിമാറ്റുകയുമായിരുന്നുവെന്നാണ് ലോക മാദ്ധ്യമങ്ങളിൽ വന്ന വാർത്ത.
വലതുകൈ പൂർണമായും നഷ്ടപ്പെട്ടതിന് പുറമെ ശരീരഭാഗങ്ങളിലെല്ലാം ഗുരുതരമായ പരിക്കുകളുമുണ്ട്. ഒരാഴ്ചമുമ്പാണ് സംഭവം. ഹൗസ്‌മെയ്ഡ് വിസയിൽ രണ്ടുമാസം മുമ്പ് റിയാദിലത്തെിയ കസ്തൂരിയെ ആദ്യം ദമ്മാം സ്വദേശിയുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്. പിന്നീട് റിയാദിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലേക്ക് കൊണ്ടുവന്നു. ജോലിഭാരവും ശാരീരിക പീഡനവും മൂലം നാട്ടിലേക്ക് തിരിച്ചയക്കാൻ കേണുപറഞ്ഞിട്ടും ഫോൺപോലും അനുവദിക്കാറില്ലായിരുന്നുവെന്നാണ് ജീവനക്കാരി പറഞ്ഞത്.