ജിദ്ദ: സൗദിയിൽ വീട്ടുജോലിക്കാരിയെ തൊഴിലുടമ ഓൺലൈനിൽ വില്പനയ്ക്ക് വച്ചു. വീട്ടുജോലിക്കാരിയായ ശ്രീലങ്കൻ യുവതിയെയാണ് തൊഴിലുടമ ഓൺലൈനിൽ വില്പനയ്ക്ക് വച്ചു. 25,000 സൗദി റിയാലാണ് ജോലിക്കാരിക്ക് നൽകിയിരിക്കുന്ന വില.

30കാരിയായ യുവതിയുമായുള്ള കരാർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും മറ്റൊരു തൊഴിലുടമയ്ക്ക് കീഴിൽ ജോലി ചെയ്യാൻ അവൾ ആഗ്രഹിക്കുന്നുണ്ടെന്നും പരസ്യത്തിൽ തൊഴിലുടമ പറയുന്നു.

കുട്ടികളെ പരിചരിക്കുന്ന കാര്യത്തിൽ ജോലിക്കാരി മിടുക്കിയാണെന്നും ഇയാൾ പരസ്യത്തിൽ പറയുന്നുണ്ട്. എന്നാൽ തൊഴിലുടമ തന്റെ പേര് വ്യക്തമാക്കിയിട്ടില്ല.

ഇത്തരം പരസ്യങ്ങൾ സൗദിയിൽ വ്യാപിച്ചുവരികയാണെന്നും മനുഷ്യകച്ചവടത്തിലേയ്ക്ക് ഇത് നീങ്ങുകയാണെന്നും സൗദി മനുഷ്യാവകാശ കമ്മീഷൻ ആരോപിച്ചു.