ജമ്മു : ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേന രണ്ടു ഭീകരരെ വെടിവച്ചു കൊന്നു. തിങ്കളാഴ്ച രാത്രിയിൽ ഷോപ്പിയാനിലെ വാനിപോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിലേക്ക് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്.

ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സൈന്യവും പൊലീസും സംയുക്തമായി തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. സുരക്ഷാസേനയുടെ ശക്തമായ പ്രത്യാക്രമണത്തിലാണ് രണ്ടു ഭീകരർ കൊല്ലപ്പെട്ടത്.