മെൽബൺ: മാതൃ ദിനത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ട്രഷറർ സർക്കാരിന്റെ ചൈൽഡ് കെയർ പാക്കേജ് നിരവധി അമ്മമാർക്ക് ഇരുട്ടടിയാവും. എൺപതിനായരം വരുന്ന അമ്മമാർക്ക് പാരന്റൽ ലീവ് പേയ്‌മെന്റ് നഷ്ടപ്പെടുമെന്ന പ്രഖ്്യാപനമാണ് നിരവധി പേർക്ക് തിരിച്ചടിയാവുന്നത്.

പുതിയ പ്രഖ്യാപനത്തോടെ ജൂലൈ 2016 മുതൽ 11500 ഡോളറെന്ന പൂർണ ആനുകൂല്യ തുക ഏറെ പേർക്കും ലഭ്യമാകില്ല.. നിലവിൽ രക്ഷിതാക്കൾക്ക് പാരന്റൽ ലീവ് ആനുകൂല്യം സർക്കാരിന്റെ പക്കൽ നിന്നും തൊഴിലുടമയുടെ കൈയിൽ നിന്നുമാണ് ലഭിക്കുന്നത്. 2011 ലേബർ സർക്കാരാണ് പദ്ധതി കൊണ്ട് വന്നിരുന്നത്. പതിനെട്ട് മാസം അവധിയും വേതനവും ലഭ്യമാകുമായിരുന്നു. ഇത് ഇരട്ട നേട്ടമാണ് രക്ഷിതാക്കൾക്ക് നൽകുന്നെന്ന് ട്രഷറർ പറയുന്നു

സർക്കാരിൽ നിന്നും തൊഴിലുടമയിൽ നിന്നും ആനുകൂല്യം ലഭിക്കേണ്ട സാഹചര്യമില്ല. ഇത് ആനുകൂല്യത്തിന്റെ ആശയത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും വ്യക്തമാക്കുന്നു. ഇപ്പോഴത്തെ വെട്ടിചുരുക്കൽ മൂലം നാല് വർഷം കൊണ്ട് ഒരു ബില്യൺ ഡോളർ ചെലവ് ചുരുക്കാനും സാധിക്കും. പുതിയ തീരുമാനപ്രകാരം നിലവിൽ ആനുകൂല്യം പറ്റുന്ന 47 അമ്മമാർക്കും ആനുകൂല്യത്തിൽ നഷ്ടം സംഭവിക്കും. 27 ശതമാനം പേർക്ക് സർക്കാർ ആനുകൂല്യം പകുതിയേ ലഭ്യമാകൂ. 20 ശതമാനം പേർക്ക് പൂർണമായും സർക്കാർ ആനുകൂല്യം നഷ്ടമാകും.

ഇവർക്ക് തൊഴിൽ സ്ഥലത്തെ ആനുകൂല്യം ലഭിക്കുന്നതുകൊണ്ടും ഇത് സർക്കാർ ആനുകൂല്യത്തിന് മുകളിലായതുകൊണ്ടുമാണ്. അമ്പത് ശതമാനം അമ്മാർക്കും പദ്ധതികൊണ്ട് നഷ്ടമുണ്ടാകില്ല. .